ഇടുക്കി: എൻ.ഡി.എ ഇടുക്കി ലോക്സഭാ മണ്ഡല പര്യടനം രണ്ടാം ദിവസം ആലിൻ ചുവട് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര യജ്ഞാചാര്യൻ ത്രിവിക്രമൻ നമ്പൂതിരിയുടെ അനുഗ്രഹാശ്ശിസുകളോടെ മരിയാപുരത്തു നിന്ന് ആരംഭിച്ചു. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്. അജി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് വി.എസ്. രതീഷ് മുഖ്യപ്രഭാഷണം നടത്തി. മരിയാപുരം, പാണ്ടിപ്പാറ, തങ്കമണി, പ്രകാശ്, ഉപ്പുതോട്, രാജമുടി, മുരിക്കാശ്ശേരി, തോപ്രാംകുടി, ഉദയഗിരി, പുഷ്പഗിരി, കാമാക്ഷി, പാറക്കടവ്, എട്ടാം മൈൽ, വാഴവര, നിർമലസിറ്റി, കാഞ്ചിയാർ, കൽത്തൊട്ടി, വള്ളക്കടവ് എന്നിവിടങ്ങളിൽ പര്യടനം നടത്തി. എല്ലാവരും എൻ.ഡി.എയ്ക്ക് ഒപ്പം നിൽക്കണമെന്നും ജനോപകാര പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന മോഡി സർക്കാരിനെ വീണ്ടും അധികാരത്തിൽ എത്തിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കേണ്ടത് അത്യാവശ്യമാണെണും ബിജു കൃഷ്ണൻ പറഞ്ഞു. ബി.ജെ.പി മണ്ഡലം ജന:സെക്രട്ടറി ജോയി കൊട്ടാരം, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് മനീഷ്, മണ്ഡലം സെക്രട്ടറി പി.ആർ. ബിനു, ജില്ലാ കമ്മിറ്റി അംഗം ടി.എം. സുരേഷ്, ഷാജി കട്ടപ്പന, രഘുനാഥ് കണ്ണാറ, പ്രകാശ് മിന്നാരം എന്നിവർ പങ്കെടുത്തു. ഇന്ന് പീരുമേട് മണ്ഡലത്തിലെ സുൽത്താൻകടയിൽ നിന്നാരംഭിച്ച് കുമളി, മ്ലാമല, വള്ളക്കടവ്, പെരിയാർ, ഏലപ്പാറ എന്നിവിടങ്ങളിലൂടെ കടന്നു വൈകിട്ട് വാഗമണ്ണിൽ സമാപിക്കും.