ഇടുക്കി: യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസിന്റെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പര്യടനത്തിന് കോതമംഗലത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ ആവേശകരമായ സ്വീകരണം. വടാട്ടുപാറ, കുട്ടമ്പുഴ, പിണർവൂർ കുടി, പൂയംകുട്ടി, മണികണ്ടംചാൽ, വെള്ളാരംകുത്ത് മേഖലയിലെ ആദിവാസി-ഗിരിവർഗ മേഖലയിലെത്തിയ സ്ഥാനാർത്ഥിയെ പരമ്പരാഗത രീതിയിലാണ് കുടി നിവാസികൾ സ്വീകരിച്ചത്. ഈറ്റവെട്ട് ഉൾപ്പെടെയുള്ള തൊഴിൽ മേഖല പ്രതിസന്ധിയിലാണെന്ന് ഇവർ സ്ഥാനാർത്ഥിയെ ബോധിപ്പിച്ചു. രാവിലെ വടാട്ടു പാറ മണ്ഡലത്തിലെ മീരാൻ സിറ്റിയിൽ നിന്നാണ് പര്യടന പരിപാടിക്ക് തുടക്കമിട്ടത്. വി.പി സജീന്ദ്രൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ ഇ.സി.റോയി അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ടി.യു കുരുവിള, കെ.പി ബാബു, പി.പി. ഉതുപ്പാൻ, പി.കെ. മൊയ്തു , എ.ജി. ജോർജ്, എം.എസ്. എൽദോസ്, എ.ടി. പൗലോസ് എന്നിവർ പങ്കെടുത്തു. തുടർന്ന് കുട്ടമ്പുഴ, നേര്യമംഗലം, കവളങ്ങാട്, പല്ലാരിമംഗലം, വാരപ്പെട്ടി മേഖലകളിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി വാരപ്പെട്ടി കവലയിൽ ഇന്നലത്തെ പര്യടനം സമാപിച്ചു.
ഡീൻ ഇന്ന് പീരുമേട്ടിൽ
ഡീൻ ഇന്ന് പീരുമേട് നിയോജകമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും. രാവിലെ 7.30ന് ബോണാമിയിൽ മുൻ ഡി സി.സി പ്രസിഡന്റ് അഡ്വ ജോയി തോമസ് ഉദ്ഘാടനം ചെയ്യും.