തൊടുപുഴ : ചിറ്റൂർ പുതുപ്പരിയാരം ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽ പുനഃപ്രതിഷ്‌ഠാ പ്രതിഷ്‌ഠാ മഹോത്സവത്തിന് തുടക്കമായി. 19 ന് സമാപിക്കും. ക്ഷേത്രത്തിലെ പ്രധാന ദേവനായ സുബ്രഹ്മണ്യസ്വാമിയുടെ പുനഃപ്രതിഷ്‌ഠയും ശിവൻ ഭദ്രകാളി,​ യക്ഷിസ യോഗീശ്വരൻ,​ നാഗരാജാവ്,​ രക്ഷസ്,​ നാഗയക്ഷി,​ ചിത്രകൂടം എന്നിവരുടെ പ്രതിഷ്ഠകളും നടക്കും. ചടങ്ങുകൾക്ക് തന്ത്രി എ.പി. നൗഷാദ് മുഖ്യകാർമ്മികത്വം വഹിക്കും. ഇന്ന് രാവിലെ 5.30 ന് നടതുറക്കൽ,​ അഭിഷേകം,​ മഹാഗണപതി ഹോമം,​ ത്രികാലപൂജ,​ മുളപൂജ,​ ശാന്തിഹോമം,​ കലശാഭിഷേകം,​ വൈകിട്ട് ആറിന് വിഗ്രഹ ഘോഷയാത്ര,​ കലശാഭിഷേകം,​ അത്താഴപൂജ,​ 15ന് രാവിലെ നടതുറക്കൽ,​ അഭിഷേകം,​ മഹാഗണപതി ഹോമം,​ ത്രികാല പൂജ,​ നവഗ്രഹശാന്തിഹോമം,​ 16ന് രാവിലെ പതിവ് പൂജകൾ,​ അഭിഷേകം,​ മഹാഗണപതി ഹോമം,​ മുളപൂജ,​ തത്ത്വഹോമം,​ ഹോമസമ്പാദ പ്രോഷണം,​ കലശാഭിഷേകം,​ മദ്ധ്യാഹ്നപൂജ,​ കലശാധിവാസം,​ അധിവാസ ഹോമം,​ അത്താഴപൂജ,​ 17 ന് രാവിലെ പതിവ് പൂജകൾ,​ അഭിഷേകം,​ മഹാഗണപതി ഹോമം,​ മുളപൂജ,​ അധിവാസം വിടർത്തി പൂജ,​ അനുജ്ഞാകലശാഭിഷേകം,​ അവസ്രാവപ്രോഷണം,​ മദ്ധ്യാഹ്നപൂജ,​ വൈകിട്ട് ജലോദ്ധാരം,​ ബിംബശുദ്ധി ക്രീയകൾ,​ സംഹാരതത്ത്വഹോമം,​ സംഹാര തത്ത്വ കലശാഭിഷേകം,​ അത്താഴപൂജ,​ ജീവകലശപൂജ,​ നിദ്രാകലശപൂജ,​ വിദ്വേശ്വരപൂജ,​ ശയ്യാപൂജ,​ ബിംബവും ജീവകലശവും ശയ്യയിലേക്ക്,​ അസ്ത്രകലശപൂജ,​ പ്രസാദശുദ്ധി,​ കുംഭേശകർക്കരി പൂജ.​ 18 ന് രാവിലെ പതിവ് പൂജകൾ,​ മഹാഗണപതി ഹോമം,​ പീഠപ്രതിഷ്‌ഠ,​ താഴികക്കുടം പ്രതിഷ്‌ഠ,​ ബ്രഹ്മകലശപൂജ,​ പരികലശപൂജ,​ നിദ്രാകലശപൂജ,​ അധിവാസ ഹോമം.​ 19 ന് രാവിലെ 5.30 ന് പ്രതിഷ്ഠാഹോമം,​ പാണി,​ ബിംബവും ജീവകലശവും ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കൽ,​ 12.15 നും 1.15 നും മദ്ധ്യേ പ്രതിഷ്ഠ,​ ജീവകലശാഭിഷേകം,​ കുംഭേശകലശാഭിഷേകം,​ നിദ്രാകലശാഭിഷേകം,​ വിശേഷാൽ പൂജകൾ,​ ബ്രഹ്മകലശാഭിഷേകം,​ പ്രതിഷ്ഠാബലി,​ പ്രസാദഊട്ട്,​ വൈകിട്ട് 6.30ന് ദീപാരാധന,​ ദീപക്കാഴ്ച,​ പുഷ്പാഭിഷേകം എന്നിവ നടക്കും.