മറയൂർ: കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന ചന്ദന കേസ് പ്രതി പിടിയിലായി. കാന്തല്ലൂർ പഞ്ചായത്തിൽ ദിണ്ഡു കൊമ്പ് സ്വദേശി ആനന്ദരാജാണ് (35) പിടിയിലായത്. പെരുമ്പാവൂരിലേക്കുള്ള തടി ലോറിയിൽ പോകുമ്പോഴാണ് ആനന്ദ രാജ് പൊലീസിന്റെ പിടിയിലായത്. കാന്തല്ലൂരിലെ ചന്ദനക്കാടുകളിൽ നടന്ന നിരവധി ചന്ദന കടത്തു കേസുകളിൽ പ്രതിയാണ് ഇയാൾ. പയസ് നഗർ, ചിന്നാർ സ്റ്റേഷന്റെ പരിധിയിൽ രണ്ടു തവണ പിടികൂടിയിട്ടുണ്ട്. അമ്പലപ്പാറ ഭാഗത്ത് നിന്ന് ചന്ദന മരങ്ങൾ മുറിച്ചുകടത്തിയ കേസിലാണ് ഇയാൾ മുങ്ങി നടക്കുന്നത്. എട്ടു പ്രതികളാണ് ഈ കേസിലുള്ളത്. ആനന്ദ രാജിനെ കട്ടപ്പന കോടതിയിൽ ഹാജരാക്കി.