ഇടുക്കി: യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തെ അനുസ്മരിപ്പിച്ച് ക്രൈസ്തവ വിശ്വാസികൾ ഞായറാഴ്ച വിവിധ ചടങ്ങുകളോടെ ഓശാന തിരുനാൾ ആഘോഷിച്ചു. ജില്ലയിൽ വിവിധ രൂപതകളുടെ കീഴിലുള്ള ദേവാലയങ്ങളിൽ രാവിലെ മുതൽ തന്നെ തിരുകർമ്മങ്ങൾ ആരംഭിച്ചു. ഓശാന ഞായർ തിരുകർമ്മങ്ങളിലും കുരുത്തോല പ്രദക്ഷിണത്തിലും നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളി, മുതലക്കോടം സെന്റ് ജോർജ്ജ് ഫൊറോന പള്ളി,
തൊടുപുഴ ഈസ്റ്റ് വിജ്ഞാനമാത പള്ളി, കല്ലാനിക്കൽ സെന്റ് ജോർജ് പള്ളി, മൈലക്കൊമ്പ് സെന്റ് തോമസ് പള്ളി, കരിമണ്ണൂർ സെന്റ് മേരീസ് ഫെറോന പള്ളി, കട്ടപ്പന സെന്റ് ജോർജ്ജ് ഫൊറോന ദേവാലയം, വെള്ളയാംകുടി സെന്റ് ജോർജ്ജ് ഫൊറോന പള്ളി, എഴുകുംവയൽ നിത്യസഹായമാതാ പള്ളി, പണിക്കൻകുടി സെന്റ് ജോൺ മരിയാ വിയാനി പള്ളി, വാളാർഡി സെന്റ് ജോർജ് യാക്കോബയ സിറിയൻ ഓർത്തഡോക്‌സ്, സി.എസ്.ഐ, അസംഷൻ ദേവാലയം, നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളി, തൂക്കുപാലം സെന്റ് ആന്റണീസ് പള്ളി, മുരിക്കുംതൊട്ടി സെന്റ് മരിയ ഗോരോത്തി പള്ളി, മറയൂർ സഹായഗിരി സെന്റ് മേരീസ് ദേവാലയം, മറയൂർ സെന്റ് മേരീസ് ദേവാലയം, കാന്തല്ലൂർ ലിറ്റിൽ ഫ്ളവർ ദേവാലയം, ദിണ്ഡികൊമ്പ് സെന്റ് ജൂഡ് ദേവാലയം എന്നിവിടങ്ങളിൽ വിപുലമായി ചടങ്ങുകൾ നടന്നു. ഇതോടെ ഈസ്റ്ററിന് മുന്നോടിയായുള്ള അമ്പതുനോമ്പിന്റെ അവസാന വാരത്തിലേക്ക് വിശ്വാസികൾ പ്രവേശിച്ചു. 18ന് പെസഹാവ്യാഴം ആചരിക്കും. അന്ന് ദൈവാലയങ്ങളിൽ കാൽ കഴുകൽ ശുശ്രൂഷ നടക്കും. യേശുക്രിസ്തുവിന്റെ പീഡാനുഭവത്തെയും കുരിശുമരണത്തെയും അനുസ്മരിപ്പിച്ച് 19ന് ദുഃഖവെള്ളി ആചരിക്കും. അടുത്ത ഞായറാഴ്ച 22ന് വിശ്വാസികൾ ഈസ്റ്റർ ആചരിക്കും.