തൊടുപുഴ: മുതലക്കോടം സെന്റ്. ജോർജ് ഫൊറോന പള്ളിയ്ക്ക് മുമ്പിൽ നിർമാണത്തിലിരുന്ന പന്തൽ തകർന്ന് വീണു. ഇന്നലെ വൈകിട്ട് പള്ളിപ്പെരുന്നാളിനായി നിർമിച്ചുകൊണ്ടിരുന്ന പന്തലാണ് തകർന്നത്. ഇന്നലെ ഓശാന ഞായറാഴ്ചയായതിനാൽ പള്ളിയിൽ നിരവധി വിശ്വാസികളുണ്ടായിരുന്നു. മിക്കവരും പള്ളിയിലായിരുന്നതിനാലും പന്തലിലുണ്ടായിരുന്നവർ ഓടിമാറിയതിനാലും വലിയ അപകടം ഒഴിവായി.