ഇടുക്കി: ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന് പിന്തുണ നൽകാൻ ഫോറം ഫോർ ഡെമോക്രസി തീരുമാനിച്ചതായി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യൻ ജനതയുടെ മുമ്പിൽ ഈ ലോകസഭാ തിരഞ്ഞെടുപ്പ് ഫാസിസവും ജനാധിപത്യവും തമ്മിലുള്ള ഒരു മത്സരമാണ്. ഫാസിസത്തിന്റെ വരവിനെ ജനാധിപത്യ ശക്തികളുടെ ഐക്യംകൊണ്ടു മാത്രമേ നേരിടാൻ കഴിയൂ. ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിൽ ജനാധിപത്യ ശക്തികളെ പരാജയപ്പെടുത്താൻ മത്സരിക്കുന്ന മുഖ്യ ശക്തിയാണ് എൽ.ഡി.എഫ്. കേന്ദ്രത്തിൽ ഒരു സർക്കാർ രൂപീകരിക്കാൻ ലക്ഷ്യമില്ലാത്ത ഒരു രാഷ്ട്രീയ കൂട്ടുകെട്ടാണിത്. ഈ സാഹചര്യത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള മതേതര ജനാധിപത്യമുന്നണി ഗവൺമെന്റ് കേന്ദ്രത്തിൽ അധികാരത്തിൽ വരുന്നതിന് കേരളത്തിൽ നിന്ന് മത്സരിക്കുന്ന എല്ലാ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളും വിജയിച്ചു വരേണ്ടത് അനിവാര്യമാണ്. ഫോറം ഫോർ ഡെമോക്രസിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും ഭാവി സംഘടനാ പ്രവർത്തനങ്ങളും ചർച്ച ചെയ്യുന്നതിനുള്ള വിപുലമായ കൺവെൻഷൻ 17ന് വൈകിട്ട് അഞ്ചിന് തൊടുപുഴ സിസിലിയ ഹോട്ടൽ
ആഡിറ്റോറിയത്തിൽ ചേരും. വാർത്താസമ്മേളനത്തിൽ പി.എം. മാനുവൽ, ഡോ. ടി.എ. ബാബു, എം.സി. മാത്യു, ബാബു ചാമക്കാലായിൽ, ഡി. ശശിധരൻ, ടി.എൻ. സുനിൽ, ഷാജൻ ചാണ്ടി എന്നിവർ പങ്കെടുത്തു