bank
ചെറുതോണി യൂണിയൻ ബാങ്കിനുള്ളിൽ കയറാൻ പറ്റാതെ ചെറുതോണി ടൗണിൽ ക്യൂ നിൽക്കുന്ന ഇടപാടുകാർ

ചെറുതോണി: മൂന്നു ദിവസത്തെ അവധി കഴിഞ്ഞ് ഇന്നലെ ചെറുതോണിയിലെ യൂണിയൻ ബാങ്കിന്റെ ശാഖ തുറക്കാനെത്തിയപ്പോൾ ഉപഭോക്താക്കളുടെ തിരക്കുമൂലം ജീവനക്കാർക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. രാവിലെ എട്ട് മുതൽ ആളുകൾ ബാങ്കിന് മുമ്പിൽ ക്യൂ നിൽക്കുകയായിരുന്നു. ബാങ്ക് തുറന്നയുടനെ ആളുകൾ തള്ളിക്കയറിയതിനെ തുടർന്ന് ജീവനക്കാർ പൊലീസിന്റെ സഹായം തേടി. പിന്നീട്‌ പൊലീസെത്തി ഉപഭോക്താക്കൾക്ക്‌ ടോക്കൺ കൊടുത്ത് ക്യൂ നിറുത്തിയതിന്‌ ശേഷമാണ് ഇടപാടുകൾ പുനരാരംഭിച്ചത്. തൊഴിലുറപ്പിന്റെ പണിക്കൂലിയും വിവിധ പെൻഷനുകളും എത്തിയതിനെ തുടർന്നാണ് ഇത്രയധികം ആളുകൾ ബാങ്കിലെത്തിയത്. ബാങ്കിൽ ജീവനക്കാരുടെ കുറവും ഉദ്യോഗസ്ഥരിൽ പലരും മലയാളികളല്ലാത്തവരുമായതിനാലാണ് ഇടപാടുകൾക്ക് കൂടുതൽ തടസംനേരിട്ടത്. ഇന്നലെ ഉച്ചകഴിഞ്ഞാണ് തിരക്ക് കുറഞ്ഞത്.