തൊടുപുഴ: ബി.എസ്.എൻ.എലിൽ വി.ആർ.എസ് പദ്ധതി നടപ്പാക്കാനുള്ള നടപടിക്കെതിരെ ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി. ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ തൊടുപുഴ കസ്റ്റമർ സർവീസ് സെന്റർ പരിസരത്തായിരുന്നു പ്രകടനം. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്. വിദ്യാസാഗർ യോഗം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് കെ. പ്രദീപ് കുമാർ,​ വൈസ് പ്രസിഡന്റ് വി.എ. ദിലീപ് കുമാർ,​ സെക്രട്ടറി കെ.എസ്. രാജൻ,​ ആർ. മുരളീധരൻ എന്നിവർ പ്രസംഗിച്ചു.