മുതലക്കോടം: തീർത്ഥാടന കേന്ദ്രമായ മുതലക്കോടം സെന്റ്‌ ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ 21 മുതൽ 24 വരെ ആഘോഷിക്കുമെന്ന് വികാരി ഫാ. ജോസഫ് അടപ്പൂര്, സഹവികാരിമാരായ ഫാ. ജോസഫ് പുളിക്കൽ, ഫാ. ജോർജ് കൊച്ചിത്തറ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 21ന് പുലർച്ചെ മൂന്നിന് ഉയിർപ്പിന്റെ തിരുക്കർമ്മങ്ങൾ, വിശുദ്ധ കുർബാന. രാവിലെ 7.30ന് രൂപതാ വികാരി ജനറാൾ മോൺ. ജോർജ് ഓലിയപ്പുറം കൊടിയേറ്റ് നിർവഹിക്കും. തുടർന്ന് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. രാവിലെ 10ന് ഫാ. ആന്റണി പുത്തൻകുളവും ഉച്ചകഴിഞ്ഞ് 2.30ന് ഫാ. ജോസഫ് ഞാളൂരും വൈകിട്ട് 4.30ന് ഫാ. ബിഖിൽ അരഞ്ഞാണിയിലും വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. 22ന് രാവിലെ 6.30ന് വിശുദ്ധ കുർബാന. 7.30ന് കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പൊന്തിഫിക്കൽ കുർബാന അർപ്പിക്കും. ആദ്യകുർബാന സ്വീകരണവും സ്ഥൈര്യലേപനവും നടക്കും. 10ന് ഫാ. ജോർജ് വടക്കയിലും ഉച്ചകഴിഞ്ഞ് 2.30ന് ഫാ.ഫ്രാൻസിസ് കണ്ണാടനും വിശുദ്ധ കുർബാന അർപ്പിക്കും. വൈകിട്ട് അഞ്ചിന് പഴുക്കാകുളം പന്തലിൽ ഫാ. ജെയിംസ് മുണ്ടോളിക്കൽ വിശുദ്ധ കുർബാന അർപ്പിക്കും. ഫാ. ജേക്കബ്ബ് റാത്തപ്പിള്ളിൽ സന്ദേശം നൽകും. വൈകിട്ട് 6.45ന് പള്ളിയിലേയ്ക്ക് പ്രദക്ഷിണം. 23ന് രാവിലെ ആറിനും 7.15നും വിശുദ്ധ കുർബാന. 8.30ന് ഫാ. ജോർജ് പീച്ചാണിക്കുന്നേലും 10ന് ഫാ. അഗസ്റ്റിൻ കണ്ടത്തിൽകുടിലിലും ഉച്ചകഴിഞ്ഞ് 2.30ന് ഫാ. ആന്റണി മാളിയേക്കലും വിശുദ്ധ കുർബാന അർപ്പിക്കും. വൈകിട്ട് നാലിന് ഫാ. മാത്യു മേയ്ക്കൽ തിരുനാൾ കുർബാന അർപ്പിക്കും. ഇടുക്കി രൂപതാ വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ സന്ദേശം നൽകും. വൈകിട്ട് ആറിന് മങ്ങാട്ടുകവല കപ്പേളയിലേയ്ക്ക് പ്രദക്ഷിണം. 24ന് രാവിലെ ആറിനും 7.15നും വിശുദ്ധ കുർബാന. 8.30ന് ഫാ. മാത്യു കിഴക്കേടത്ത് വിശുദ്ധ കുർബാന അർപ്പിക്കും. 10ന് ഫാ. ജോർജി കാട്ടൂർ തിരുനാൾ കുർബാന അർപ്പിച്ച് സന്ദേശം നൽകും. ഉച്ചയ്ക്ക് 12ന് കിഴക്കേപന്തലിലേയ്ക്ക് പ്രദക്ഷിണം.