തൊടുപുഴ : തൊടുപുഴ ഡിവൈൻ മേഴ്സി ഷ്‌റൈൻ ഓഫ് ഹോളി മേരിയിൽ ദൈവകരുണയുടെ തിരുനാൾ 19 മുതൽ 28 വരെ ആഘോഷിക്കും. 19ന് ദുഖഃവെള്ളിയാഴ്ച രാവിലെ 6.30ന് ടൗൺപള്ളിയിൽ ദുഃഖവെള്ളി തിരുക്കർമ്മങ്ങൾ ആരംഭിക്കും. 8ന് ടൗൺപള്ളിയിൽ നിന്നും ഗ്രോട്ടോയിലേയ്ക്ക് കുരിശിന്റെ വഴി. ഫാ. റോയി കണ്ണംചിറ പീഡാനുഭവ സന്ദേശം നൽകും. രാവിലെ 10നും ഉച്ചകഴിഞ്ഞ് 3നും ദൈവകരുണയുടെ നൊവേന. 20ന് രാവിലെ 6ന് വിശുദ്ധ കുർബാന. ഉച്ചകഴിഞ്ഞ് 3ന് നൊവേന. 3.30ന് ഫാ. അരുൺ തെരുവിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. 21ന് ഈസ്റ്റർ ഞായറാഴ്ച രാവിലെ 6ന് വിശുദ്ധ കുർബാന, ഉച്ചകഴിഞ്ഞ് 3ന് നൊവേന, 3.30ന് ഫാ. മിനേഷ് പുത്തൻപുരയ്ക്കൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. തുടർന്നുള്ള ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 3.30ന് ഫാ. സെബാസ്റ്റ്യൻ ഓലിക്കര, ഫാ. കുര്യാക്കോസ് ആറക്കാട്ട്, ഫാ. ജോമോൻ കാക്കനാട്ട്, ഫാ. ജോർജ് പുതുപ്പറമ്പിൽ തുടങ്ങിയവർ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. 26ന് രാവിലെ 5.45, 7.15, 9.15, 11.30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന, ഉച്ചകഴിഞ്ഞ് മൂന്നിന് ടൗൺപള്ളി വികാരി റവ.ഡോ.ജിയോ തടിക്കാട്ട് കൊടിയേറ്റ് നിർവഹിക്കും. 3.30ന് തൃശൂർ അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ പൊന്തിഫിക്കൽ കുർബാന അർപ്പിച്ച് സന്ദേശം നൽകും. വൈകിട്ട് ആറിന് വിശുദ്ധ കുർബാന. 27ന് രാവിലെ ആറിനും 10നും വിശുദ്ധ കുർബാന. ഉച്ചകഴിഞ്ഞ് 3.30ന് കോതമംഗലം രൂപതാ വികാരി ജനറാൾ റവ.ഡോ. മോൺ. ചെറിയാൻ കാഞ്ഞിരക്കൊമ്പിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. 28ന് രാവിലെ ആറിനും, 10നും വിശുദ്ധ കുർബാന, എട്ടിന് വാഹന വെഞ്ചിരിപ്പ്, ഉച്ചകഴിഞ്ഞ് 3.45ന് പാലാ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ. ജോയൽ പണ്ടാരപറമ്പിൽ തിരുനാൾ കുർബാന അർപ്പിക്കും. ഫാ. ജോസഫ് പത്തിപ്പറമ്പിൽ സന്ദേശം നൽകും. 5.45ന് ഭക്തിനിർഭരമായ തിരിപ്രദക്ഷിണം.