രാജാക്കാട്: കള്ളിമാലി ശ്രീ ഭദ്രകാളീ ക്ഷേത്രത്തിൽ 17 വരെ നടക്കുന്ന ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. യജ്ഞാചാര്യൻ നീലംപേരൂർ പുരുഷോത്തമദാസ്, പെരിയമന പുരുഷോത്തമൻ നമ്പൂതിരി, യജ്ഞപൗരാണികരായ സുബാഷ് പടനിലം, നൂറനാട് പുരുഷോത്തമൻ, മാടപ്പിള്ളി രമേശ് എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന യജ്ഞം 24ന് സമാപിക്കും. ഇന്നലെ ശ്രീരാമാവതാരം, ഉണ്ണിയൂട്ട് എന്നിവ നടന്നു. നിരവധി കുട്ടികൾ പങ്കെടുത്തു. ഇന്ന് കാളിയമർദ്ദനം. നാളെ രുഗ്മണീ സ്വയംവരം. രാവിലെ 9.30ന് അമ്പലക്കവലയിൽ നിന്ന് ക്ഷേത്രത്തിലേയ്ക്ക് സ്വയംവര ഘോഷയാത്ര, ഉച്ചയ്ക്ക് ഒന്നിന് സ്വയംവര സദ്യ, വൈകിട്ട് ഏഴിന് മഹാസർവൈശ്വര്യ പൂജ. 20ന് കുചേലഗതി, സന്താനഗോപാലം, 21ന് ഭാഗവതസ്വധാമപ്രാപ്തി. 22ന് പ്രതിഷ്ഠാദിന വാർഷികം. 24ന് പൊങ്കാല മഹോത്സവത്തിന് ക്ഷേത്രം മേൽശാന്തി വാഴേമഠം സുമേഷ് നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കുമെന്നും പ്രസിഡന്റ് എ.വി. സുരേന്ദ്രൻ, സെക്രട്ടറി പി.ബി. സുകുമാരൻ നായർ എന്നിവർ അറിയിച്ചു.