കീരിത്തോട്: എസ്.എൻ.ഡി.പി യാഗം യൂത്ത് മൂവ്‌മെന്റ് കീരിത്തോട് ശാഖയുടെയും തേനി അരവിന്ദ് കണ്ണാശുപത്രിയുടെയും നേതൃത്വത്തിൽ കീരിത്തോട്ടിൽ സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടത്തി. തേനി അരവിന്ദ് കണ്ണാശുപത്രിയിലെ ഡോ: ലിന്റ,​ ഡോ: സുജാത എന്നിവരുടെ നേതൃത്വത്തിലുള്ള ടീം പരിശോധനയ്ക്കു ചികിത്സയ്ക്കും നേതൃത്വം വഹിച്ചു. രാവിലെ ഒമ്പതിന് കീരിത്തോട് ഷോപ്പിംഗ് കോംപ്ലക്സ് ഹാളിൽ എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ടി.എം. ശശി, മനേഷ് കുടിക്കയത്ത് പഞ്ചായത്ത്,​ മെമ്പർമാരായ സജി കാഞിരന്താനം,​ ടിൻസി തോമസ്,​ വിജയൻ കല്ലുതുണ്ടിയിൽ,​ സനീഷ് നാലുതൊട്ടി,​ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ബിജു,​ എം.സി അനു, അജീഷ്, നിഖിൽ, മിനി, സജി, പ്രവീണ, പ്രമോദ് എന്നിവർ നേതൃത്വം നൽകി.