yechury

ആരാണ് ശത്രുവെന്ന് രാഹുൽഗാന്ധി വ്യക്തമാക്കണം. ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിനെ കുറിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ 22 ദേശീയ പാർട്ടികൾ ചർച്ച ചെയ്യുമ്പോഴാണ് രാഹുൽ വയനാട്ടിൽ ഇടതിനെ നേരിടുന്നത്. കേരളമാണ് മാതൃകാ സംസ്ഥാനമെന്ന് അഭിമാനപൂർവം രാഹുൽ പറയുന്നു. ഒരിക്കൽ ഭ്രാന്താലയമെന്ന് വിശേഷിപ്പിക്കപ്പെട്ട കേരളത്തെ മതനിരപേക്ഷ കേരളമാക്കിയതിൽ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പങ്ക് വലുതാണ്. കേരള മോഡലിൽ അഭിമാനിക്കുന്ന രാഹുൽ എൽ.ഡി.എഫിന് വോട്ടു ചെയ്യണമെന്നു തന്നെയാണ് പരോക്ഷമായി ആഹ്വാനം ചെയ്യുന്നത്.

മതന്യൂനപക്ഷങ്ങൾക്ക് ഏറ്റവും കൂടുതൽ സ്വാതന്ത്ര്യമുള്ള സംസ്‌കാരമാണ് കേരളത്തിന്റേത്. ഈ മഹത്തായ മാനവികത നിലനിറുത്താൻ ബി.ജെ.പിയെ ഇനിയൊരിക്കലും മടങ്ങിവരാൻ കഴിയാത്ത വിധം പരാജയപ്പെടുത്തണം.

(ഇടുക്കിയിൽ, അഡ്വ. ജോയ്‌സ് ജോർജിന്റെ പ്രചാരണ സമ്മേളനത്തിൽ പറഞ്ഞത്)