മറയൂർ: അഞ്ചുനാട്ടിൽ ജോയിസ് ജോർജിന് ആവേശോജ്വല സ്വീകരണം. ആദ്യകാല കുടിയേറ്റ മേഖലയായ പാമ്പാൻപാറ കുണ്ടക്കാട് നിവാസികൾ ജോയിസിന് അഭിവാദ്യം ചെയ്യുന്നതിനും വിജയാശംസകൾ നേരുന്നതിനുമായി ചുരക്കുളത്തെയും കാരയൂരിലെയും സ്വീകരണ കേന്ദ്രത്തിലെത്തി ചേർന്നത് ആവേശമായി. കോവിൽക്കടവിൽ ആട്ടോ ടാക്സി തൊഴിലാളികളും വ്യാപാരികളും ചേർന്ന് സ്വീകരണം ഒരുക്കി. കാർഷിക മേഖലയായ മിഷ്യൻ വയൽ ആനക്കാൽപ്പെട്ടി നാച്ചിവയൽ എന്നിവിടങ്ങളിലെ സ്വീകരണ കേന്ദ്രങ്ങളിൽ നിരവധി കർഷകരും കർഷക തൊഴിലാളികളും ഉജ്ജ്വല സീകരണം നൽകി. സ്വീകരണ യോഗങ്ങളിൽ എൽ.ഡി.എഫ് നേതാക്കളായ എസ്. രാജേന്ദ്രൻ എം.എൽ.എ, സി.എ. ഏലിയാസ്, എം.എൻ. മോഹനൻ, ടി.പി. രാജപ്പൻ, ആഗസ്റ്റിൻ കുളങ്ങര, പി.വി. അഗസ്റ്റിൻ, മുഹമ്മദ് റിയാസ്, കെ.വി. ശശി, പി. മുത്തുപാണ്ടി, എം. ലക്ഷ്മണൻ, ഷൈല സുരേന്ദ്രൻ, എ. രാജേന്ദ്രൻ, ആർ. ഈശ്വരൻ, കെ.കെ. വിജയൻ, വി. സിജിമോൻ എന്നിവർ സംസാരിച്ചു.