ഇടുക്കി: ശക്തമായ വേനൽ മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മൂന്നാർ കുണ്ടള അണക്കെട്ടിന്റെ ഷട്ടർ തുറന്നു. 1758.69 ആണ് കുണ്ടള ഡാമിന്റെ സംഭരണശേഷി. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ കുണ്ടള ഡാമിന്റെ വൃഷ്ടിപ്രപദേശത്ത് ശക്തമായ മഴ പെയ്തതിനെ തുടർന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർദ്ധിക്കുകയും ജലനിരപ്പ് ഉയരുകയും ചെയ്തു. ജലനിരപ്പ് പരമാവധി സംഭരണശേഷിയിൽ എത്തിയ സാഹചര്യത്തിലാണ് ഇന്നലെ രാവിലെ ഒമ്പത് മണിയോടെ വേണ്ട മുന്നറിയിപ്പുകൾ നൽകിയതിന് ശേഷം ഷട്ടർ ഉയർത്തിയത്. നിലവിൽ അഞ്ച് ക്യുമിക്സ് വെള്ളം മാത്രമാണ് പുറത്തേയ്ക്ക് ഒഴുക്കുന്നത്. എന്നാൽ ശക്തമായ വരൾച്ചയിൽ ജില്ലയിലെ മറ്റ് അണക്കെട്ടുകളിലെല്ലാം തന്നെ ജലനിരപ്പ് അമ്പത് ശതമാനത്തിൽ താഴെയാണ്.