അടിമാലി: കുടിയേറ്റ കർഷകരുടെ ആവലാതികൾ കേട്ടറിഞ്ഞ് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസ് ജനമനസുകൾ കീഴടക്കി മുന്നേറുന്നു. കുടിയേറ്റ കാലത്തിന്റെ ചരിത്രം ഉറങ്ങുന്ന അടിമാലിയിലെ ഉൾഗ്രാമങ്ങളായ മാങ്കുളം, കുഞ്ചിത്തണ്ണി, ബൈസൺവാലി, വെള്ളത്തൂവൽ മേഖലയിലായിരുന്നു ഇന്നലെ തിരഞ്ഞെടുപ്പ് പര്യടനം. കർഷകരുടെ ഏതൊരാവശ്യത്തിനും കൂടെ ഉണ്ടെന്നും കേന്ദ്രത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നാൽ ഇടുക്കിയിലെ കർഷകരുടെ ദുരിതങ്ങൾക്ക് അറുതി വരുത്താൻ കൂടെ ഉണ്ടാകുമെന്നും ഡീൻ ഉറപ്പു നൽകി. രാവിലെ മാങ്കുളം അമ്പതാം മൈലിൽ നിന്നാണ് പര്യടനത്തിന് തുടക്കമിടുന്നത്. കെ.പി.സി.സി വൈസ് പ്രസിഡന്റ് മുൻ എം.എൽ.എ എ.കെ. മണി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ എം.ബി. സൈനുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് ആനക്കുളം, കുരിശുപാറ, കല്ലാർ, രണ്ടാംമൈൽ, പള്ളിവാസൽ, കുഞ്ചിത്തണ്ണി, 20 ഏക്കർ, പൊട്ടൻകാട്, ടീ കമ്പനി, സൊസൈറ്റി മേട്, ബൈസൺവാലി, മുട്ടുകാട്, കൊച്ചുപ്പ്, മുതുവാൻകുടി, കുത്തുപാറ, വെള്ളത്തൂവൽ, ശല്യാംപാറ, കല്ലാർകുട്ടി, ആയിരംഏക്കർ, 200 ഏക്കർ പത്താംമൈൽ, പടിക്കപ്പ്, ഇരുമ്പുപാലം മച്ചിപ്ലാവ്, പോസ്റ്റ് ഓഫീസ്, ചാറ്റുപാറ, കൂമ്പൻപാറ, നായ്‌കുന്ന്, ആനവിരട്ടി, തോക്കുപാറ, എന്നീ സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി ആനച്ചാലിൽ പര്യടനം സമാപിച്ചു.
ഡീൻ കുറുത്തികുടിയിൽ
മാങ്കുളം: ദുർഘട പാതകൾ താണ്ടി യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസ് മാങ്കുളം മേഖലയിലെ ആദിവാസി കുടികളിൽ സന്ദർശനം നടത്തി. ഇന്നലെ രാവിലെ ആറു മണിയോടെയാണ് കുറുത്തിക്കുടി, ചിക്കനാംകുടി എന്നിവിടങ്ങളിൽ സ്ഥാനാർത്ഥി സന്ദർശനം നടത്തിയത്. ദുർഘടം പിടിച്ച പാതയിലൂടെ പ്രത്യേക ജീപ്പിലാണ് സ്ഥാനാർത്ഥി കുടിയിലേയ്ക്ക് പോയതെങ്കിലും വഴിയിൽ മരം ഒടിഞ്ഞു ഗതാഗത തടസം ഉണ്ടായതിനാൽ കിലോമീറ്ററുകൾ കാൽനടയായാണ് ഇവിടെ എത്തിയത്. കുടി നിവാസികളുടെ ദുരിത പൂർണമായ ജീവിതം സ്ഥാനാർത്ഥി നേരിട്ടു കണ്ടറിഞ്ഞു.
ഇന്ന് അഞ്ചുനാട്ടിൽ
ഡീൻ കുര്യാക്കോസിന്റെ പ്രചരണ പരിപാടികൾ ഇന്ന് അഞ്ചുനാട് മേഖലയിലാണ്. രാവിലെ ഏഴിന് വട്ടവട, എട്ടിന് കൊട്ടക്കമ്പൂർ, കോവിലൂർ, പഴത്തോട്ടം, ചിറ്റൂർ, കാന്തല്ലൂർ, പെരുമല, കാന്തല്ലൂർ, സിറ്റി പയസ് നഗർ, കോവിൽ കടവ്, മറയൂർ റോഡ് ഷോയോടുകൂടി പര്യടന പരിപാടികൾ അവസാനിക്കും.