രാജാക്കാട്: എസ്.എൻ.ഡി.പി യോഗം രാജാക്കാട് ശാഖ ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് നാളെ തുടക്കമാകും. 24 ന് സമാപിക്കും. ക്ഷേത്രം മേൽശാന്തി എം. പുരുഷോത്തമൻ,​ സതീഷ് ശാന്തി,​ മോഹനൻ ശാന്തി,​ രതീഷ് ശാന്തി,​ രാഹുൽ ശാന്തി എന്നിവർ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. തിരുവുത്സവത്തിന്റെ നടത്തിപ്പിനായി എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി ശ്രീകുമാർ മുഖ്യ രക്ഷാധികാരിയായും യോഗം അസി. സെക്രട്ടറി കെ.ഡി. രമേശ്,​ യൂണിയൻ വൈസ് പ്രസിഡന്റ് ജി. അജയൻ,​ യൂണിയൻ സെക്രട്ടറി കെ.എസ് ലതീഷ് കുമാർ എന്നിവർ രക്ഷാധികാരികളായും കമ്മിറ്റി തിരഞ്ഞെടുത്തു. നാളെ ദീപാരാധനയ്ക്ക് ശേഷം പ്രസാദശുദ്ധി,​ അസ്ത്രകലശപൂജ,​ വാസ്തുരക്ഷോഘ്ന ഹോമങ്ങൾ,​ വാസ്തുകലശപൂജ,​ വാസ്തുകലശാഭിഷേകം,​ വാസ്തുബലി,​ പുണ്യാഹം,​ അത്താഴപൂജ എന്നിവ നടക്കും. കൊടിയേറ്റ് ഉത്സവമായ 19 ന് രാവിലെ 5.30 ന് നിർമ്മാല്യദർശനം,​ ഗണപതി ഹോമം,​ ചതു: ശുദ്ധി,​ ധാര,​ പഞ്ചഗവ്യം,​ പഞ്ചകം,​ കലശാഭിഷേകം,​ ശ്രീഭൂതബലി,​ ഉച്ചപൂജ,​ വൈകിട്ട് 6.30 ന് ദീപാരാധന,​ 7.30 നും എട്ടിനും മദ്ധ്യേ പറവൂർ രാകേഷ് തന്ത്രികളുടെയും മേൽശാന്തി എം. പുരുഷോത്തമന്റെയും സതീഷ് ശാന്തിയുടെയും മുഖ്യ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് നടക്കും. രാത്രി എട്ടിന് ഭരതനാട്യം,​ തുടർന്ന് കുട്ടികളുടെ ഡാൻസ്,​ ഒമ്പതിന് ഓട്ടൻതുള്ളൽ,​ 10ന് ഗാനമേള,​ 21ന് രാവിലെ പതിവ് പൂജകൾ,​ 12ന് പ്രസാദ ഊട്ട്,​ വൈകിട്ട് ഏഴിനും എട്ടിനും നൃത്തനൃത്യങ്ങൾ,​ ഒമ്പതിന് മെഗാഷോ,​ 22 ന് രാവിലെ പതിവ് പൂജകൾ,​ നിർമ്മാല്യദർശനം,​ ഗണപതി ഹോമം,​ മുളപൂജ,​ പന്തീരടിപൂജ,​ നവകപഞ്ചഗവ്യ കലശാഭിഷേകം,​ ഉച്ചപൂജ,​ 8.30ന് പറവൂർ രാകേഷ് തന്ത്രിയുടെ കാർമ്മികത്വത്തിൽ ഉത്സവബലിക്ക് വിളക്ക്‌വയ്പ്പ്,​ പാണി,​ 12ന് ഉത്സവബലി പൂജയും ബലിദർശനവും,​ അമൃതഭോജനം,​ വൈകിട്ട് ദീപാരാധന,​ മുളപൂജ,​ ഭഗവതി സേവ,​ അത്താഴപൂജ,​ ശ്രീഭൂതബലി എഴുന്നള്ളിപ്പ്,​ ഏഴിന് ശിവതാണ്ഡവ നൃത്തം,​ ഒമ്പതിന് ഗാനമേള,​ 23ന് രാവിലെ ഗണപതി ഹോമം,​ മുളപൂജ,​ പന്തീരടിപൂജ,​ നവകപഞ്ചഗവ്യ കലശാഭിഷേകം, ശ്രീഭൂതബലി,​ ഉച്ചപൂജ,​ 12ന് മഹാപ്രസാദ ഊട്ട്,​ വൈകിട്ട് 4.30ന് എൻ.ആർ സിറ്റി ഗുരുദേവ ക്ഷേത്ര സന്നിധിയിൽ നിന്ന് താലപ്പൊലി ഘോഷയാത്ര,​ രാത്രി എട്ടിന് പള്ളിവേട്ട സദ്യ,​ 10ന് പള്ളിവേട്ട പുറപ്പാട്,​ സമാപന ദിനമായ 24ന് രാവിലെ പള്ളിയുണർത്തൽ,​ കണികാണിയ്ക്കൽ,​ വിശേഷാൽ അഭിഷേകങ്ങൾ,​ വിശേഷാൽ പൂജകൾ,​ ശ്രീകോവിലിലേക്ക് എഴുന്നള്ളിപ്പ്,​ ഉച്ചപൂജ,​ വൈകിട്ട് മൂന്നിന് ആറാട്ട് ഹോമം,​ആറാട്ട് ബലി,​ 4.30ന് ആറാട്ട് പുറപ്പാട്,​ അഞ്ചിന് ഭഗവാന്റെ തിരുആറാട്ട്,​ ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്,​ വലിയഗുരുസി തർപ്പണം,​ കൊടിയിറക്ക് എന്നിവ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.