കട്ടപ്പന: എസ്.എൻ.ഡി.പി യോഗം തൊപ്പിപ്പാള ശാഖയിൽ 21ന് ശ്രീ നാരായണ ദിവ്യപ്രബോധനം നടത്തും. ഗുരുവിന് മുമ്പിൽ കുടുംബസമേതം ഒരു ദിവസം എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടി മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് വിധു. എ സോമൻ, കൗൺസിലർ എ.എൽ സതീഷ് എന്നിവർ സന്ദേശം നൽകും. ധർമ്മചൈതന്യ സ്വാമി ദിവ്യപ്രബോധനം നയിക്കും. 12ന് സർവ്വൈശ്വര്യപൂജ, 12.45ന് ബാലാലയ സ്ഥാപനം. ഒന്നിന് അന്നദാനം. ഉച്ചകഴിഞ്ഞ് രണ്ടിന് പ്രഭാഷണം ബിജു പുളിക്കലേടത്ത്,​ 4.30 ന് സമർപ്പണം എന്നിവ നടക്കുമെന്ന് സെക്രട്ടറി ഷാജി അറിയിച്ചു.