കാഞ്ഞാർ: ജലാശയത്തിൽ ഇറങ്ങി യുവാവിന്റെ ആത്മഹത്യാ ഭീഷണി .കൈപ്പ കവലയിലുള്ള പഴംകുളം ജോജോ ജോസഫാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വെള്ളത്തിൽ ഇറങ്ങി ആത്മഹത്യാ ഭീഷണി മുഴക്കിയതോടെ വീട്ടുകാരും നാട്ടുകാരും ആശങ്കയിലായി. .കുടുംബപ്രശ്നത്തെത്തുടർന്നാണ് യുവാവിന്റെ നടപടിയെന്ന് പറയുന്നു.അവിവാഹിതനാണ്.വിവരം അറിഞ്ഞെത്തിയ കാഞ്ഞാർ പൊലീസ് ജോജോയെ അനുനയിപ്പിച്ച് കരയ്ക്ക് കയറ്റി.മൂലമറ്റത്തു നിന്നും അഗ്നി രക്ഷാസേനയും എത്തിയിരുന്നു.