മൂലമറ്റം: ഇലപ്പള്ളി എടാട് പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും വീടുകളിലും വ്യാപകമോഷണം.ബുധനാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. ഇലപ്പള്ളി ശ്രീഭദ്ര ധർമ്മശാസ്താ ക്ഷേത്രത്തിലെ ഭണ്ഡാരക്കുറ്റി പൊളിച്ച് പണം അപഹരിച്ചു. പഞ്ഞിക്കുന്നേൽ മൈക്കിളിന്റെ കട കുത്തിത്തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. മണാങ്കൽ ബാബുവിന്റെ കടയിൽ നിന്നും 500 രൂപ മോഷ്ടിച്ചു. മോഷണത്തിനുപയോഗിച്ച പാര, കമ്പി എന്നിവ സമീപത്ത് നിന്നും കണ്ടെത്തി .ഇലപ്പള്ളി സെന്റ് മേരീസ് പള്ളിയിലും മോഷണം നടന്നു. എടാട് എസ്എൻഡിപി ശാഖ6ാ ഓഫീസ് കുത്തിതുറന്ന് 3 സ്വർണ താലി അപഹരിച്ചു.ആലപ്പാട്ട് ചെറിയാന്റെ കട കുത്തി തുറന്നു. എടാട് ദേവീക്ഷേത്രത്തിന്റെ ഭണ്ഡാരം കുത്തി പൊളിച്ച് 5000 രൂപയോളം കവർന്നു.മങ്ങാടത്ത് ശശിയുടെ വീടിന്റെ വാതിൽ കല്ലിന് ഇടിച്ച് തുറന്ന നിലയിലാണ്.ഇവിടെ ആൾ താമസം ഇല്ലായിരുന്നു. കാഞ്ഞാർ എസ്.ഐ.ടി.ആർ .അലി .എഎസ്ഐ തോമസ് കെ.വി. എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.