മറയൂർ: അഞ്ചുനാടിനെ ഇളക്കി മറിച്ച് ഡീൻ കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പര്യടനം ആവേശക്കടലായി മാറി. ആദിവാസി കുടികളിൽ നടന്ന പര്യടനത്തിനു ശേഷം ആയിരങ്ങൾ അണി നിരന്ന റോഡ് ഷോയും നടത്തി. രാവിലെ വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂരിൽ നിന്നായിരുന്നു സ്ഥാനാർത്ഥിയുടെ പര്യടനത്തിന്റെ തുടക്കം. കെ.പി.സി.സി വൈസ് പ്രസിഡന്റ് മുൻ എം.എൽ.എ എ.കെ. മണി ഉദ്ഘാടനം ചെയ്തു. രാവിലെ നൂറുകണക്കിനാളുകളാണ് സ്ഥാനാർത്ഥിയെ കാത്ത് വിവിധ കുടി കളിൽ നിന്ന് കൊട്ടാക്കമ്പൂരിൽ എത്തിയിരുന്നത്. ആരതി ഉഴിഞ്ഞാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. കോവിലൂർ, വട്ടവട, പഴന്തോട്ടം മേഖലകളിലും സ്ഥാനാർത്ഥിക്ക് പ്രൗഡ ഗംഭീര സ്വീകരണം ഒരുക്കി. പഞ്ചായത്തിലെ പെരുമല , പയസ് നഗർ, കോവിൽ കടവ്, പുത്തൂർ, കീഴാംതൂർ, കുളച്ചു വയൽ കുടി, ചുരക്കുളം എന്നിവിടങ്ങളിലും സ്വീകരണം ഒരുക്കിയിരുന്നു.
ഉമ്മൻ ചാണ്ടി നാളെ ജില്ലയിൽ
ഇടുക്കി: ഡീൻ കുര്യാക്കോസിൻെ തിരെഞ്ഞെടുപ്പ് പ്രചരണാർത്ഥം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നാളെ 2.30ന് അടിമാലി, 4.30ന് ചെമ്മണ്ണാർ, 5.30ന് കട്ടപ്പന, ഏഴിന് വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ യോഗങ്ങളിൽ പ്രസംഗിക്കും.