ഇടുക്കി: എൻ.ഡി.എ സ്ഥാനാർഥി ബിജു കൃഷ്ണന്റെ മണ്ഡല പര്യടനത്തിന് ആവേശോജ്വലമായ സ്വീകരണം ഒരുക്കി തൊടുപുഴയിലെ പ്രവർത്തകർ. ഇന്നലെ രാവിലെ അറക്കുളം പഞ്ചായത്തിൽ മൂലമറ്റത്ത് നിന്ന് ആരംഭിച്ച പര്യടനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി. രാജീവൻ അദ്ധ്യക്ഷനായിരുന്നു. ബി.ജെ.പി സംസ്ഥാന സമിതി അംഗം പി.എ. വേലുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. വൈകിട്ട് നാലിന് മുൻസിപ്പൽ മൈതാനത്ത് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പി.സി. ജോർജ് പങ്കെടുത്തു. അറക്കുളം പഞ്ചായത്ത് മെമ്പർമാരായ വിജി വേലുക്കുട്ടൻ, രമ രാജീവ് എന്നിവർ സ്ഥാനാർത്ഥിയെ ഹാരം നൽകി സ്വീകരിച്ചു. ബി.ജെ.പി ജില്ലാ ജന: സെക്രട്ടറി കെ.എസ്. അജി, നിയോജക മണ്ഡലം പ്രസിഡന്റ് വി.എസ്. രതീഷ്, ബി.ജെ.പി പഞ്ചായത്ത് ജന:സെക്രട്ടറി മധു, ബി.ഡി.ജെ.എസ് നിയോജക മണ്ഡലം പ്രസിഡന്റ് വി. ജയേഷ്, ബി.ഡി.വൈ.എസ് സൈബർ സേന കൺവീനർ ശരത് തങ്കച്ചൻ എന്നിവർ പങ്കെടുത്തു. കാഞ്ഞിരമറ്റം, മങ്ങാട്ടുകവല, മുതക്കോടം, ഏഴടി മുട്ടം, കാഞ്ഞിരമറ്റം, വള്ളിക്കെട്ട്, മുട്ടം, കരിങ്കുന്നം, ആലക്കോട്, കല്ലാനിക്കൽ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ഇടിവെട്ടിയിൽ എത്തി ഇന്നത്തെ പര്യടനം അവസാനിപ്പിച്ചു.