കുമളി: എൽ.ഡി.ഫ് , യു.ഡി.ഫ് ,എൻ.ഡി.എ, മുന്നണികൾ വിശ്വകർമ്മ സമൂഹത്തോട് വേണ്ട വിധം നീതി പുലർത്താത്ത സാഹചര്യത്തിൽ ലോകസഭ തെരഞ്ഞെടുപ്പിൽ മനസാക്ഷി വോട്ടിന് കേരള വിശ്വകർമ്മ സഭ ആഹ്വാനം ചെയ്തു 'വിശ്വകർമ്മജരെ കബളിപ്പിക്കുന്ന നിലപാടാണ് മുന്നണികൾ സ്വീകരിച്ചു വരുന്നതെന്നും ഇതിന് ചില കപട നേതാക്കൾ കൂട്ട് നിൽക്കുകയും ചെയ്തു വരുന്നതായി കേരള വിശ്വകർമ്മ സഭ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സതീഷ് പുല്ലാട്ട് പറഞ്ഞു രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന് കനത്ത സംഭാവന നൽകി വരുന്ന സമൂഹമാണ് വിശ്വകർമ്മജരെന്ന കാര്യം ഇക്കൂട്ടർ വിസ്മരിച്ചെന്നും പത്രക്കുറിപ്പിൽ കുറ്റപ്പെടുത്തി 2014 ൽ കേരള സർക്കാരിന് മുമ്പിൽ സമർപ്പിച്ച വിശ്വകർമ്മ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിൽ യു ഡി ഫ്, എൽ ഡി ഫ് സർക്കാരുകൾ കടുത്ത അനീതി കാട്ടി ,കേന്ദ്ര ആസൂത്രണ കമ്മിഷൻ 2005 ൽ ശുപാർശ ചെയ്ത 'പ്രത്യേക ആർട്ടിസാൻസ് മന്ത്രാലയം നടപ്പാക്കുന്നതിൽ തികഞ്ഞ അനാസ്ഥയാണ് എൻ ഡി എ സ്വീകരിച്ചത്.