ചെറുതോണി: മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ മത്സരിച്ച മൈക്കിൾ ജോസഫ് എന്ന മണ.ർകാട് പാപ്പന്റെ ചുവരെഴുത്ത് കാലം മായ്ക്കാതെ ഇപ്പോഴും തെളിഞ്ഞ് നിൽക്കുന്നു.കീരിത്തോട്ടിലെ വ്യാപാര സ്ഥാപനത്തിന്റെ ഭിത്തിയിലാണ് നീലത്തിൽ എഴുതിയചുവരെഴുത്ത് ഇപ്പോഴുമുള്ളത്. 1984 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടുക്കി എം.എൽ.എ ആയിരുന്ന ജോസ് കുറ്റിയാനിയുടെ കുറ്റിയാനി കോൺഗ്രസ്സ് പാർട്ടിയിൽ ആണ് മൈക്കിൾ ജോസഫ് എന്ന മണർകാട്ട് പാപ്പൻ തെങ്ങ് ചിഹ്നത്തിൽ മത്സരിച്ചത് എതിർ സ്ഥാനാർത്ഥികൾ സി പി ഐ യിലെ സി.എ കുര്യനും കോൺഗ്രസ് സ്ഥാനാർത്ഥി പ്രൊഫ.പി.ജെ കുര്യനും ആയിരുന്നു. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വത്തെ തുടർന്നുള്ള സഹതാപ തരംഗത്തിൽ പി.ജെ കുര്യൻ ഒരു ലക്ഷത്തി നാൽ പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. മൈക്കിൾ ജോസഫിന് 63000 വോട്ടുകളും ലഭിച്ചു 1996 ഡിസംബർ എട്ടിനാണ് മണർകാട്ട് പാപ്പൻ കാലയവനികക്കുള്ളിൾ മറഞ്ഞത്.