പീരുമേട്: തോട്ടം മേഖലയിൽ നിന്നും തമിഴ്നാട് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോയവരുടെ എണ്ണത്തിൽ വളരെ കുറവ്. ആധാർ വോട്ടർ പട്ടികയുമായി ബന്ധിപ്പിച്ചതും നിയമങ്ങൾ കർശനമാക്കിയതും ഇരട്ട വോട്ട് എല്ലാവരും ഉപേക്ഷിച്ചുവെന്നാണ് വോട്ട് ചെയ്യാൻ പലരുംപോകാത്തതിന് കാരണം.. സർക്കാർ ആനുകുല്യങ്ങൾക്ക് പുറമെ വോട്ടർ കാർഡും, ആധാർ,എന്നിവ ബാങ്കുമായി ബന്ധിപ്പിച്ചതിനാൽ പിടിക്കപ്പെടുമെന്ന സാഹചര്യം മുന്നിൽ കണ്ടാണ് ഇരട്ട വോട്ട് ഇല്ലാതായാണ് ലഭിക്കുന്ന വിവരം.തോട്ടം മേഖലയിൽ ഏറെ സ്വാധീനം എ.ഐ..ഡി.എം.കെ.ആയിരുന്നു. വോട്ടർമാരെ ഇവർ സ്വാധിനിക്കാൻ ഗൃഹോപകരണങ്ങളും, വസ്ത്രവും പണവും നൽകിയാണ് തമിഴ്നാട്ടിലേക്ക് കൊണ്ടുപോയിരുന്നത്. മുൻ തിരഞ്ഞെടുപ്പുകളിൽ ഇതിനായി പ്രമുഖ പാർട്ടിയുടെ നേതാക്കളെ ചുമതലപ്പെടുത്തിരുന്നു. ഇത്തവണ ഇത്തരം പ്രവർത്തനങ്ങൾ ഒന്നും പാർട്ടികൾ നടത്തിയിട്ടില്ല. കേരളത്തിലും തമിഴ് നാട്ടിലുമായി ഇരട്ട വോട്ട് ഉള്ളവർ ഇല്ലയെന്നാണ് വിവരം.ഏതാനും ദിവസങ്ങൾക്ക് മുൻപ് അതിർത്തി ചെക്ക് പോസ്റ്റായ കുമളിയിൽ നിന്നും അഞ്ച് ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു.കുമളിയിലെ ചില പ്രദേശങ്ങളിൽ വിതരണം ചെയ്യാൻ എത്തിച്ച പണമെന്നാണ് ലഭിക്കുന്ന സൂചന. പീരുമേട് അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നും 12 ,000 പേരുടെ കുറവ് വോട്ടർ പട്ടികയിൽ പോളിംഗ് ബൂത്തുകളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് തോട്ടം തൊഴിലാളികൾ വലിയ തോതിൽ തമിഴ്നാട്ടിലേക്ക് മടങ്ങിയതായി മനസിലാകുന്നത്. ഉപ്പുതറ, ഏലപ്പാറ പഞ്ചായത്തുകളിലെ തേയില തോട്ടങ്ങൾ പ്രതിസന്ധി മൂലം കാലങ്ങളായി അടഞ്ഞുകിടക്കുകയാണ്. ശമ്പള കുടിശ്ശികയും ഗ്രാറ്റുവിറ്റിയുമടക്കം ആനുകൂല്യങ്ങൾ കിട്ടാതെ വതോടെ തോട്ടം മേഖലയിലെ പുതു തലമുറ തോട്ടങ്ങളിൽ പണി ചെയ്യാൻ തയ്യാറല്ല.പീരുമേട്, വണ്ടിപ്പെരിയാർ പഞ്ചായത്തുകളിലെ വോട്ടർമാരും തിരികെ തമിഴ് നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.. ഇത് ഭുരിഭാഗവും തോട്ടം മേഖലയിലെ ആളുകൾ ഒരു വോട്ട് നിലനിർത്താൻ വേണ്ടി പിൻവലിച്ചതായാണ് കണക്ക്. തമിഴ്നാട്ടിൽ മാത്രം വോട്ട് ഉള്ളവർ തോട്ടം മേഖലയിൽ നിന്നും തിങ്കളാഴ്ചയും ചൊവ്വാഴാഴ്ചയുമായി തമിഴ്നാട്ടിലേ വിവിധ പ്രദേശങ്ങളിലേക്ക് പോയിട്ടുണ്ട്. ഇവർ ഇനി ഞായാറാഴ്ച ഉച്ചയോടെ കേരളത്തിൽ എത്തുകയുള്ളു.