biju
വട്ടവടയിൽ പര്യടനം നടത്തുന്ന എൻ.ഡി.എ സ്ഥാനാർത്ഥി ബിജു കൃഷ്ണൻ

ഇടുക്കി: എൻ.ഡി.എ സ്ഥാനാർത്ഥി ബിജു കൃഷ്ണൻ വട്ടവടയിൽ പര്യടനം നടത്തി. വൻ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്. അമ്മമാർ ആരതിയുഴിഞ്ഞു സ്വീകരിച്ചു. പര്യടന വാഹനം ഇല്ലാതെ എത്തിയ അദ്ദേഹത്തെ പ്രവർത്തകർ പ്രത്യേകം തയ്യാറാക്കിയ ജീപ്പിലാണ് പര്യടനം നടത്തിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന ഒരു വൻ ജനാവലി അദേഹത്തെ അവിടെ സ്വീകരിക്കാൻ കാത്തിരിക്കുന്നു. ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് സുരേഷ്, ബി.ഡി.ജെ.സ് നിയോജകമണ്ഡലം പ്രസിഡന്റ് പാർദേശൻ, കൂടാതെ എ.ഐ.ഡി.എം.കെ നേതാക്കളും പര്യടനത്തിൽ പങ്കെടുത്തു. കോവിലൂർ, വട്ടവട, കൊട്ടക്കമ്പൂർ, പഴത്തോട്ടം, ചിലന്തിയാർ എന്നിവടങ്ങളിൽ പര്യടനം നടത്തി.