ഇടുക്കി: എഴുകുംവയൽ കുരിശുമലയിൽ പരിഹാര പ്രദക്ഷിണത്തിൽ പങ്കെടുത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസ് ദുഖഃവെള്ളി ആചരിച്ചു. ദുഖഃവെള്ളിയോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് പര്യടനത്തിന് അവധി നൽകിയ സ്ഥാനാർത്ഥി ഇന്നലെ രാവിലെ എഴുകുംവയൽ കുരിശുമല കയറി. തുടർന്നു മണ്ഡലത്തിലെ വിവിധ മേഖലകളിൽ സൗഹൃദ സന്ദർശനം നടത്തി. ഇന്ന് ഉടുമ്പൻചോല മണ്ഡലത്തിലാണ് സ്ഥാനാർത്ഥിയുടെ അവസാന ഘട്ട തിരഞ്ഞെടുപ്പ് പര്യടനം. ആനക്കല്ല് നിന്ന് രാവിലെ എട്ടിന് പര്യടനം ആരംഭിക്കും. തുടർന്ന് പുഷ്പ കണ്ടം, കോമ്പയാർ, നെടുങ്കണ്ടം കിഴക്കേ കവല, പടിഞ്ഞാറേ കവല, പാറത്തോട്, തിങ്കൾ കാട് , കുത്തുങ്കൽ, മുക്കുടിൽ, മാങ്ങാത്തൊട്ടി, പഴയ വിടുതി, പന്നിയാർകുട്ടി ശ്രീനാരായണപുരം, രാജാക്കാട് ,രാജകുമാരി സൗത്ത്, രാജകുമാരി നോർത്ത്, കുരുവിള സിറ്റി, എസ്റ്റേറ്റ് പൂപ്പാറ, മൂലത്തറ, ശാന്തൻപാറ, പള്ളിക്കുന്ന്, സേനാപതി, വട്ടപ്പാറ, ചെമ്മണ്ണാർ മണക്കാട്, കല്ലുപാലം എന്നിവിടങ്ങളിൽ പര്യടനം നടത്തി വൈകിട്ട് ഏഴിന് ഉടുമ്പൻചോലയിൽ സമാപിക്കും.