ഇടുക്കി: ജോയ്സ് ജോർജിന്റെ പ്രചരണ പരിപാടികളുടെ സമാപനം ഇന്ന് വൈകിട്ട് അഞ്ചിന് കട്ടപ്പനയിൽ നടക്കും. 50 കിലോമീറ്റർ ദൂരത്തിൽ ബൈക്ക് റാലിയുടെ അകമ്പടിയോടെയുള്ള മെഗാ റോഡ് ഷോയോടെ കലാശക്കൊട്ട് ആകർഷകമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ. രാവിലെ 8.30ന് പ്രകാശിൽ നിന്നാണ് റോഡ് ഷോ ആരംഭിക്കുക. തോപ്രാംകുടി, മുരിക്കാശ്ശേരി, പൂമാംകണ്ടം വഴി 11 മണിയോടെ ചേലച്ചുവട്ടിൽ എത്തിച്ചേരും. ചേലച്ചുവട്ടിൽ നിന്ന് സ്ഥാനാർത്ഥി ജോയ്സ് ജോർജും റോഡ് ഷോയോടൊപ്പം ചേരും. തുടർന്ന് കരിമ്പൻ, തടിയമ്പാട്, ഇടുക്കി, പാണ്ടിപ്പാറ, തങ്കമണി വഴി ഇരട്ടയാർ, വെള്ളയാംകുടി, നരിയമ്പാറ ഇരുപതേക്കർ വഴി കട്ടപ്പന ടൗണിൽ സമാപിക്കും.