രാജാക്കാട്: എസ്.എൻ.ഡി.പി യോഗം വക ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. മുഖ്യ രക്ഷാധികാരി യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ, രക്ഷാധികാരികളായ യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി. രമേശ്, യൂണിയൻ വൈസ് പ്രസിഡന്റ് ജി. അജയൻ, സെക്രട്ടറി കെ.എസ്. ലതീഷ്‌കുമാർ എന്നിർ പങ്കെടുത്തു. നിത്യേന രാവിലെ 5.30ന് നിർമ്മാല്യ ദർശനം, ഉഷസിന് ഗണപതിഹോമം, പഞ്ചവിശംതി, കലശാഭിഷേകം, ശ്രീഭൂതബലി. വൈകിട്ട് 5.30ന് നടതുറപ്പ്. ഇന്ന് രാവിലെ എട്ടിന് പറനിറയ്ക്കൽ. വൈകിട്ട് ദീപാരാധന. ഏഴിന് നൃത്തസന്ധ്യ. ഒമ്പതിന് തിരുവനന്തപുരം ശ്രീനന്ദയുടെ നാടകം. നാളെ വൈകിട്ട് ഏഴിന് നൃത്തനിത്യങ്ങൾ. ഒമ്പതിന് മെഗാ ഷോ. 22ന് രാവിലെ 8.30ന് ഉൽസവബലിയ്ക്ക് വിളക്കുവയ്പ്പ്, 12ന് ഉത്സവബലി പൂജയും ബലിദർശനവും. വൈകിട്ട് ദീപാരാധന, മുളപൂജ, ഭഗവതിസേവ, ഏഴിന് ശിവതാണ്ഡവ നൃത്തം- ആദിത്യ ഉണ്ണി, അദ്വൈത ഉണ്ണി, തുടർന്ന് ഗാനമേള. 23ന് വൈകിട്ട് 4.30ന് എൻ.ആർ സിറ്റി ഗുരുദേവ ക്ഷേത്രത്തിൽ നിന്ന് വാദ്യമേളങ്ങൾ, വലിയതെയ്യം, ദൈവികരൂപങ്ങൾ, അറുമുഖ കാവടി, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ മൂന്ന് ഗജവീരൻമാർ അണിനിരക്കുന്ന ഘോഷയാത്ര. പാറമേക്കാവ് മേളപ്രമാണി പെരുമനം സതീശൻ നായരും സംഘവും നടത്തുന്ന മേളപ്പതക്കം. ക്ഷേത്രത്തിൽ പകൽപ്പൂരം, കുടമാറ്റം എന്നിവയും നടക്കും. തുടർന്ന് ദീപാരാധന, എട്ടിന് പള്ളിവേട്ട സദ്യ, 10ന് പള്ളിവേട്ട പുറപ്പാട്. 24ന് ആറാട്ട് മഹോത്സവം, സദ്യ, വൈകിട്ട് അഞ്ചിന് തിരുആറാട്ട്, വലിയഗുരുസി തർപ്പണം എന്നിവ നടക്കും. തന്ത്രി പറവൂർ രാകേഷ്, മേൽശാന്തി എം. പുരുഷോത്തമൻ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലും ശാന്തിമാരായ മോഹനൻ, രതീഷ്, രാഹുൽ എന്നിവരുടെ സഹ കാർമ്മികത്വത്തിലുമാണ് ചടങ്ങുകൾ നടക്കുന്നത്.