മറയൂർ: മൂന്നാർ- മറയൂർ അന്തർസംസ്ഥാന പാതയിൽ വാഗവുരയിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ വൈകിട്ട് ആറരയ്ക്ക് വാഗവുരയ്ക്ക് സമീപത്തായിരുന്നു അപകടം. ഉടുമൽപേട്ടയിൽ നിന്ന് മൂന്നാറിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും മൂന്നാർ സന്ദർശനം കഴിഞ്ഞ് ബാംഗ്ലൂരിലേക്ക് മടങ്ങുകയായിരുന്ന മൂന്നംഗ സംഘം സഞ്ചരിച്ച കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാർ ബസിന്റെ വശത്ത് വന്ന് ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.