ഇടുക്കി: ലോക്സഭാ തിരഞ്ഞെടുപ്പ് ഇടുക്കി നിയോജകമണ്ഡലത്തിൽ വോട്ടെടുപ്പ് ദിവസമായ 23ന് പോളിംഗ് ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും വോട്ടെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കുന്നതിനും പരിഹാരം തേടുന്നതിനുമായി രാവിലെ ആറ് മുതൽ വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ ഇടുക്കി കളക്ടറേറ്റിൽ കൺട്രോൾ റൂം പ്രവർത്തിക്കും. നിയമസഭാമണ്ഡലത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിച്ചിട്ടുള്ള കൺട്രോൾ റൂം ഫോൺ നമ്പറുകൾ ദേവികുളം 04862232431, ഇടുക്കി- 04862232435, കോതമംഗലം- 04862232436, മൂവാറ്റുപുഴ- 04862232437, പീരുമേട്- 04862232439, തൊടുപുഴ- 04862232440, ഉടുമ്പൻചോല- 04862232442.

അനധികൃത പ്രചാരണ സാമഗ്രികൾ നീക്കി

ഇടുക്കി: തൊടുപുഴ നിയോജകമണ്ഡലത്തിലെ കീരിക്കോട്, വെങ്ങല്ലൂർ, കലയന്താനി, വെള്ളിയാമറ്റം, ഉപ്പുകുന്ന്, ഇഞ്ചിക്കല്ല്, പൂമാല, കോഴിപ്പള്ളി, കുമ്പൻകല്ല്, ഇടവെട്ടി എന്നിവിടങ്ങളിൽ പൊതുസ്ഥലത്ത് സ്ഥാപിച്ചിരുന്ന 292 പോസ്റ്ററുകൾ, പൊതുസ്ഥലത്ത് സ്ഥാപിച്ചിരുന്ന 13 ഫ്ളക്സ്ബോർഡുകൾ, സ്വകാര്യ സ്ഥലത്ത് സ്ഥാപിച്ചിരുന്ന ഒരു ഫ്ളക്സ് ബോർഡ് എന്നിവയും 22 കൊടി തോരണങ്ങളും ഒരു കട്ട്ഔട്ടും നീക്കി. ജില്ലയിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള 40,286 പോസ്റ്ററുകളും 1419 ബാനറുകളും 102 ചുവരെഴുത്തുകളും 2590 കൊടിതോരണങ്ങളും ജില്ലയിലെ ആന്റി ഡീഫേയ്സ്‌മെന്റ് സ്‌ക്വാഡുകൾ നീക്കി. സി വിജിൽ ആപ്ലിക്കേഷൻ മുഖേന ആകെ 252 പരാതികൾ ലഭിച്ചതിൽ 248 എണ്ണം പരിഹരിച്ചു. നാല് എണ്ണത്തിന്റെ നടപടി പുരോഗതിയിലുമാണ്.