biju
മൂവാറ്റുപുഴയിൽ നടത്തിയ റോഡ് ഷോ

ഇടുക്കി: എൻ.ഡി. എ സ്ഥാനാർത്ഥി ബിജു കൃഷ്ണൻ മൂവാറ്റുപുഴ, കോതമംഗലം നിയോജകമണ്ഡലങ്ങളിൽ റോഡ് ഷോ നടത്തി. മൂവാറ്രുപഴയിൽ നൂറിലേറെ ഇരുചക്ര വാഹനങ്ങളും ഇരുപതിലേറെ കാറുകളും അകമ്പടി സേവിച്ചു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്. അജി ഫ്ളാഗ്ഒഫ് ചെയ്തു. സമാപന സമ്മേളനം ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം പി.എ വേലുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി ഷൈൻ കെ. കൃഷ്ണൻ,​ മൂവാറ്റുപുഴ ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് എ.എസ്. ബിജുമോൻ, ബി.ഡി.ജെ.എസ് നിയോജകമണ്ഡലം പ്രസിഡന്റ് വിൽസൺ,​ സെബാസ്റ്റ്യൻ, ടി. ചന്ദ്രൻ, തങ്കകുട്ടൻ, പ്രേംചന്ദ് എന്നിവർ നേതൃത്വം നൽകി. കോതമംഗലത്ത് ഇരുന്നൂറിലേറെ ഇരുചക്ര വാഹനങ്ങളും ഇരുപതിലേറെ കാറുകളും അകമ്പടി സേവിച്ചു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് പി.പി. സജീവ് ഫ്ളാഗ് ഓഫ് ചെയ്തു. സമപാപന സമ്മേളനം ബി.ഡി.ജെ.എസ് ഇടുക്കി ജില്ലാ പ്രസിഡന്റ് പി. രാജൻ ഉദ്ഘാടനം ചെയ്തു. ബി.ഡി.ജെ.എസ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് അജി നാരായണൻ കോതമംഗലം ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് ഇ.ടി. നടരാജൻ, ബി.ഡി.ജെ.എസ് നിയോജകമണ്ഡലം പ്രസിഡന്റ് സോമൻ,​ ജയകുമാർ വെട്ടിക്കാടൻ, പി.കെ. ബാബു എന്നിവർ നേതൃത്വം നൽകി.