മുട്ടം: മുട്ടം ടൗണിൽ പ്രചരണം നടത്തിയിരുന്ന എൽ.ഡി.എഫിന്റെ വാഹനം തിരഞ്ഞെടുപ്പ് നിരീക്ഷകൻ പിടിച്ചെടുത്തു. ഇന്നലെ വൈകിട്ട് ഇതുവഴി വന്ന തിരഞ്ഞെടുപ്പ് നിരീക്ഷകൻ വാഹനത്തിൽ പരിശോധന നടത്തുകയായിരുന്നു. രണ്ട് വാഹനങ്ങളിൽ പരിശോധന നടത്തിയശേഷം ഒരെണ്ണം രേഖകൾ ശരിയായതിനാൽ വിട്ടുകൊടുത്തു. മറ്റൊരു വാഹനത്തിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള രേഖകൾ പ്രദർശിപ്പിച്ചിട്ടില്ലായിരുന്നു. ഈ വാഹനം നിരീക്ഷകൻ മുട്ടം പൊലീസിന് കൈമാറി.