deen
യു ഡി എഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസിനെ രാജകുമാരിയിൽ പ്രവർത്തകർ സ്വീകരിച്ച് ആനയിക്കുന്നു.

നെടുങ്കണ്ടം: ആത്മവിശ്വാസം കൈമുതലാക്കി വിജയ പ്രതീക്ഷ വാനോളം ഉയർത്തി യു.ഡി.എഫ് സ്ഥാാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസിന്റെ തിരഞ്ഞൈടുപ്പ് പ്രചാരണം അവസാന ലാപ്പിൽ. ഇന്ന് വൈകിട്ട് തൊടുപുഴയിൽ നടക്കുന്ന കലാശകൊട്ടോടെ സ്ഥാനാർത്ഥിയുടെ പരസ്യ പ്രചാരണ പ്രവർത്തനങ്ങൾ സമാപിക്കും. ഇന്നലെ ഉടുമ്പൻചോല നിയോജക മണ്ഡഡലത്തിലെ കുടിയേറ്റ മേഖലകളിലായിരുന്നു സ്ഥാനാർത്ഥിക്ക് സ്വീകരണം ഒരുക്കിയിരുന്നത്. തങ്ങളുടെ സ്വന്തം സ്ഥാനാർത്ഥിയെ നെഞ്ചിലേറ്റിയാണ് ഉടുമ്പൻചോല നിവാസികൾ ഓരോ മേഖലയിലും സ്വീകരിച്ച് ആനയിച്ചത്. ബൈക്ക് റാലിയും കൊടിതോരണങ്ങളും പ്ലക്കാർഡുകളും കൈയിലേന്തിയുള്ള റോഡ് ഷോയും പ്രചാരണത്തിന് കൊഴുപ്പേകി. നാട്ടുകാരുടെ ഏതു വിഷയങ്ങൾക്കും എപ്പോഴും കൂടെയുണ്ടാകുമെന്ന് ഉറപ്പു നൽകിയാണ് സ്ഥാനാർത്ഥി ഓരോസ്വീകരണ കേന്ദ്രങ്ങളിലൂടെയും കടന്ന് പോയത്. ആനക്കല്ലിൽ നിന്നാണ് ഇന്നലത്തെ പര്യടനം ആരംഭിച്ചത്. ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു. സേനാപതി വേണു, പി.പി സുലൈമാൻ റാവുത്തർ, ജിൻസൺ വർക്കി, കെ.വി ജോർജ് കാരിമറ്റം, എം.എൻ ഗോപി, ജോസ് പാലത്തിനാൽ, കെ.ടി. മൈക്കിൾ, എന്നിവർ പങ്കെടുത്തു. തുടർന്ന് പുഷ്പ കണ്ടം, കോമ്പയാർ ,നെടുങ്കണ്ടം കിഴക്കേ കവല, പടിഞ്ഞാറേ കവല, പാറത്തോട്, തിങ്കൾ കാട് , കുത്തുങ്കൽ, മുക്കുടിൽ, മാങ്ങാത്തൊട്ടി, പഴയ വിടുതി, പന്നിയാർകുട്ടി, ശ്രീനാരായണപുരം, രാജാക്കാട്, രാജകുമാരി സൗത്ത്, രാജകുമാരി നോർത്ത്, കുരുവിള സിറ്റി, എസ്റ്റേറ്റ് പൂപ്പാറ, മൂലത്തറ, ശാന്തൻപാറ പള്ളിക്കുന്ന്, സേനാപതി, വട്ടപ്പാറ , ചെമ്മണ്ണാർ , കല്ലുപാലം എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി ഉടുമ്പൻചോലയിൽ പര്യടനം സമാപിച്ചു.

പര്യടന സമാപനം ഇന്ന്

ഇടുക്കി: ഡീൻ കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പര്യടന പരിപാടികളുടെ സമാപനം ഇന്ന് തൊടുപുഴ നഗരഭയിൽ നടക്കും. തൊടുപുഴ, മുള്ളരിങ്ങാട്ട് എന്നിവിടങ്ങളിൽ സ്ഥാനാർത്ഥിയുടെ റോഡ് ഷോയും പര്യടനവും നടക്കും. ഇതു കൂടാതെ എല്ലാ പഞ്ചായത്തുകളിലും റോഡ് ഷോയും കലാശകൊട്ടും നടക്കും.