തൊടുപുഴ: ഒരു മാസത്തോളം നീണ്ട വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് വൈകിട്ടത്തെ കൊട്ടികലാശത്തോടെ സമാപനമാകും. നാളെ നിശബ്ദ പ്രചാരണത്തിന്റെ ദിനം. മറ്റന്നാൾ ബൂത്തിലേക്ക്. അവസാനം വരെ ഒപ്പത്തിനൊപ്പം പോരാടിയതിന്റെ ആത്മവിശ്വാസത്തിലാണ് മൂന്ന് മുന്നണികളും. ഇന്ന് നടക്കുന്ന കൊട്ടികലാശം അവസാനവട്ട ശക്തിപ്രകടനമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് കക്ഷികൾ. ഇതിനൊപ്പം ഒന്നുകൂടി മുമ്പ് കണ്ട വിഭാഗങ്ങളെയും സംഘടനകളെയും കണ്ട് ഒരിക്കൽ കൂടി പിന്തുണ ഉറപ്പിക്കാനും ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ വോട്ട് ചോദിക്കാനുമുള്ള അവസാനവട്ട ശ്രമത്തിലാണ് സ്ഥാനാർത്ഥികൾ. പരമാവധി വോട്ട് സമാഹരിക്കാനുള്ള തന്ത്രങ്ങൾ മെനയാനും ഇനി രണ്ട് നാൾ മാത്രമാണുള്ളത്. യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസും എൻ.ഡി.എ സ്ഥാനാർത്ഥി ബിജു കൃഷ്ണനും തൊടുപുഴയിലും എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജ്ജ് കട്ടപ്പനയിലും കൊട്ടികലാശത്തിൽ പങ്കെടുക്കും.