വണ്ടിപ്പെരിയാർ: കലാശക്കൊട്ടിനിടെ എൽ. ഡി. എഫ്. പ്രവർത്തകർ ബി. ജെ. പി. പ്രചരണ വാഹനം തടഞ്ഞു. വണ്ടിപ്പെരിയാർ സെൻട്രൽ ജംഗ്ഷനിൽ എൽ. ഡി. എഫ്. പൊതയോഗം നടക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. ഈ സമയം ദേശിയ പാതയിലൂടെ കടന്നു വന്ന ബി.ജെ.പി യുടെ പ്രചരണ വാഹനങ്ങൾക്ക് മുമ്പിൽ മുദ്രാവാക്യവുമായി എത്തിയ പ്രവർത്തകർ വാഹനത്തിലെ ഫ്ളക്സ് ബോർഡുകളും നശിപ്പിച്ചു. നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ പിൻതിരിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി റോഡിൽ നിലയുറപ്പിക്കുകയായിരുന്നു. പൊലിസ് ഏറെ ശ്രമകരമായാണ് ബി .ജെ. പിയുടെ പ്രചരണ വാഹനങ്ങൾ കടത്തി വിട്ടത്.ഇതിനിടെ പൊലിസിനെതിരെയും എൽ. ഡി. എഫ് .പ്രവർത്തകർ തിരിഞ്ഞു.. ഫ്ളക്സ് ബോർഡുകൾ നശിപ്പിച്ചതിൽ പ്രധിഷേധിച്ച് ബി. ജെ. പി. പ്രവർത്തകർ പെട്രോൾ ബങ്ക് ജംഗ്ഷനിൽ റോഡിൽ കുത്തിയിരുന്നു.ഇതോടെ ദേശിയ പാതയിൽ ഗതാഗതം അൽപ്പനേരം തടസ്സപ്പെട്ടു.തുടർന്ന് പൊലിസ് എത്തി ബി.ജെ.പി പ്രവർത്തകരെ അനുനയിപ്പിച്ചു നീക്കം ചെയ്തു.