കാഞ്ഞാർ: കുടയത്തൂർ മുതിയാ മലയ്ക്ക് സമീപം ആൾതാമസമില്ലാത്ത വീടിന് തീപിടിച്ചു. വേരുങ്കൽ സന്തോഷിന്റെ വീടിനാണ് തീപിടിച്ചത്.സന്തോഷും കുടുബവും കുടയത്തൂരിൽ മറ്റൊരു വീട്ടിലാണ.് താമസം. ഇന്നലെ രാത്രി 7.30നാണ് സംഭവം. വീട് ഏതാണ്ട് പൂർണമായും കത്തിനശിച്ചു.ഏറെ പഴക്കമുള്ള വീടായിരുന്നു.മൂലമറ്റത്തു നിന്നുമെത്തിയ അഗ്നി രക്ഷാ സേനയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.