മുണ്ടക്കയം: ചെമ്പൻകുളം കുടുംബയോഗത്തിന്റെ 17-ാമത് വാർഷികവും കുടുബ സംഗമവും എസ്.എൻ.ഡി.പി.യോഗം മുണ്ടക്കയം ശാഖാ ഹാളിൽ നടന്നു. കുടുംബയോഗം പ്രസിഡന്റ് മോഹൻ ദാസ് ചെമ്പൻകുളം അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ട്രസ്റ്റ് എക്‌സിക്യൂട്ടിവ് മെമ്പർ എ.ജി തങ്കപ്പൻ യോഗം ഉദ്ഘാടനം ചെയ്തു.കേരള കൗമുദി കോട്ടയം യൂണീറ്റ് ചീഫ് ആർ.ബാബുരാജ് മുഖ്യാതിഥി ആയിരുന്നു. ഡോ . കൃഷ്ണകുമാർ ചെമ്പൻകുളം മെഡിക്കൽ ക്യാമ്പ് സംബന്ധിച്ച റിപ്പോർട്ട് അവതരിപ്പിച്ചു. കുടുംബയോഗത്തിലെ മുതിർന്ന അംഗങ്ങളെ യോഗത്തിൽ ആദരിച്ചു. ഗോപിവൈദ്യർ, ഇ.എം.മധു, ശ്രീകുമാർ ,എം .ആർ രാജു എന്നിവർ ആശംസ അർപ്പിച്ചു, ദർശന എസ്.നായർ സമ്മാനം വിതരണം ചെയ്തു. ഇ കെ.രാജൻ കണക്കും, റിപ്പോർട്ടും അവതരിപ്പിച്ചു. ഡോ: സി.ജി ചന്ദ്രബാബു സ്വാഗതവും, ഉമേഷ് നന്ദിയും പറഞ്ഞു. ലക്ഷ്മി എസ്.ദേവിന്റെ കുച്ചിപ്പുടിയും ഭരതനാട്യവും അരങ്ങേറി, വിവിധ കലാപരിപാടികളും നടന്നു. സ്‌നേഹവിരുന്നോടെ യോഗം സമാപിച്ചു, പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു.