jj
തൊടുപുഴയിൽ നടന്ന കലാശക്കൊട്ടിനിടെ എൻ.ഡി.എ സ്ഥാനാർത്ഥി ബിജു കൃഷ്ണൻ

ഇടുക്കി എൻ ഡി എ സ്ഥാനാർത്ഥി ബിജു കൃഷ്ണന്റെ കൊട്ടിക്കലാശം തൊടുപുഴയിൽ നടന്നു., രാവിലെ തൊടുപുഴ നിയോജകമണ്ഡലങ്ങളിൽ റോഡ് ഷോ നടത്തി. 100ലേറെ ഇരു ചക്ര വാഹങ്ങളും 20 ലേറെ കാറുകളും അകമ്പടി സേവിച്ചു.
എൻ ഡി യെ തിരഞ്ഞെടുപ്പ് ഓഫീസിൽ നിന്ന് ആരംഭിച്ച കൊട്ടിക്കലാശം തൊടുപുഴ അമ്പലം ജംഗ്ഷനിൽ ആവേശ തിമിർപ്പിൽ വൈകിട്ട് ആറിന് അവസാനിച്ചു.. ഇരുചക്രവാഹനങ്ങളും 30 ഇൽ അധികം കാറുകളും അനി നിരന്നു. തൊടുപുഴ ഗാന്ധി സ്‌ക്വിർ ജംഗ്ഷൻ കാവി കടലായി മാറിയിരുന്നു. ബി ജെ പി , ബി ഡി ജെ എസ്, ബി എം സ് , എ ബി വി പി , എന്നി സംഘടനകളുടെ നേതാക്കളും പ്രവർത്തകരു അണിനിരന്നു. നസിക് ഡോൾ, ഡി ജെ മിക്സിങ് സോങ് എന്നിവ ഉപയോഗിച്ച ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് പി .എൻ .വേലായുധൻ, ബി ജെ പി സംസ്ഥാന സമിതി അംഗങ്ങളായ പി പി സാനു. പി എ വേലുക്കുട്ടൻ, ബി ജെ പി ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമൾ , ബി ഡി ജെ എസ് ജില്ലാ പ്രസിഡന്റ് പി രാജൻ, ജില്ലാ സെക്രട്ടറി കെ എസ് അജി, പ്രസിഡന്റ് ജയേഷ്, ശശി ചാലക്കൻ. തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.