joice
എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജിന്റെ പരസ്യ പ്രചരണത്തിന്റെ സമാപനം കട്ടപ്പനയിൽ

കട്ടപ്പന: കർഷക ജനതയുടെ അതിജീവന പോരാട്ടത്തിന് ഊർജം പകർന്ന് ആയിരങ്ങൾ അണിനിരന്ന എൽ. ഡി. എഫ് പ്രകടനത്തോടെ കട്ടപ്പനയിൽ പരസ്യപ്രചാരണത്തിന് ഗംഭീര സമാപനം.
കർഷക ജനതയുടെ പോരാളി അഡ്വ.ജോയസ്‌ജോർജ് വാദ്യമേളങ്ങളുടെയും ബൈക്ക് റാലിയുടെയും അകമ്പടിയോടെ കട്ടപ്പനയിൽ എത്തിയപ്പോൾ ആയിരക്കണക്കിന് പ്രവർത്തകരാണ് വരവേറ്റത്. തെരഞ്ഞെടുപ്പ് അടയാളമായ ബാറ്ററി ടോർച്ചും ചിത്രം മുദ്രണം ചെയ്ത കൊടികളും ചെമ്പതാകകളും വീശിയാണ് പ്രവർത്തകർ ആഘോഷത്തിന് മാറ്റ് കൂട്ടിയത് ഔദ്യോഗിക പര്യടനങ്ങൾ പൂർത്തിയാക്കിയായിരുന്നു ഞായറാഴ്ച 50 കി. മീറ്റർ മെഗാ റോഡ് ഷോയോട് കൂടി കലാശക്കൊട്ട് നടത്തിയത്. നൂറ്കണക്കിന് ബൈക്ക് റാലിയുടെ അകമ്പടിയോടെയായിരുന്നു രാവിലെ മുതൽ സ്ഥാനാർഥി പര്യടനം. രാവിലെ പ്രകാശിൽനിന്നാണ് റോഡ് ഷോ ആരംഭിച്ചത്. ചേലച്ചുവട്ടിൽനിന്നും സ്ഥാനാർഥി ജോയ്സ് ജോർജും റോഡ് ഷോയോടൊപ്പം ചേർന്നു. തുടർന്ന് കരിമ്പൻ, തടിയമ്പാട്, ഇടുക്കി, പാണ്ടിപ്പാറ, തങ്കമണി വഴി ഇരട്ടയാർ, വെള്ളയാംകുടി, നരിയമ്പാറ ഇരുപതേക്കർ വഴി കട്ടപ്പന ടൗണിൽ സമാപിച്ചു.
മൂവായിരത്തോളം വരുന്ന പ്രവർത്തകർ ഇടുക്കിക്കവലയിൽ നിന്നും നൂറുകണക്കിന് ബൈക്കുകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ കട്ടപ്പന സെൻട്രൽ ജഗ്ഷനിൽ എത്തിയപ്പോൾ വഴിയരികിൽ നിന്ന പൊതുജനങ്ങളും ആവേശപൂർവം പ്രകടനത്തിന്റെ ഭാഗമായി. തുടർന്ന് ടൗൺ ചുറ്റി ഗാന്ധി പ്രതിമയ്ക്ക് മുന്നിലെത്തി സ്ഥാനാർഥി പ്രവർത്തകരെ അഭിവാദ്യം ചെയ്തു. പരസ്യ പ്രചാരണത്തിന്റ അവസാന നിമിഷവും സ്ഥാനാർഥിയുടെ വാക്കുകൾ നിറഞ്ഞ കാഘോഷത്തോടെയും ആർപ്പു വിളികളോടെയുമാണ് പ്രവർത്തകർ വരവേറ്റത്. എൽഡിഎഫ് നേതാക്കളായ സി വി വർഗീസ്, മാത്യൂ വർഗീസ്, റോമിയോ സെബാസ്റ്റ്യൻ, വി ആർ സജി, എൻ ശിവരാജൻ, പി ബി സബീഷ്, വി ആർ ശശി, വി എസ് അഭിലാഷ്, അനിൽ കൂവപ്ലാക്കൽ, സാജൻ കുന്നേൽ, കെ പി ഹസ്സൻ, ജോസഫ് കുഴിപ്പള്ളി എനനിവർ നേതൃത്വം നൽകി.