kk
കുത്തേറ്റ സഞ്ചാരികൾ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ.

മറയൂർ: കാന്തല്ലൂർ സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരികൾക്ക് തേനീച്ചയുടെ കുത്തേറ്റു.മലപ്പുറം കുറ്റിപ്പുറം തവനൂരിലെ സ്വകാര്യ കോളേജിൽ നിന്നുമെത്തിയ സംഘത്തിലെ പതിനഞ്ച് പേർക്കാണ് കുത്തേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. മറയൂർ, കാന്തല്ലൂർ മേഖലയിൽ സന്ദർശനത്തിനായി എത്തിയതാണ് സംഘം.മറയൂരിൽ നിന്നും നാല് ജീപ്പുകളിലായി വിവിധ മേഖലകൾ സന്ദർശിച്ച് കാന്തല്ലൂർ ടൗണിന് സമീപമുള്ള തേൻ പാറയിൽ എത്തി .അല്പസമയത്തിനകം തേനിച്ചകൾ എത്തി കൂട്ടത്തോടെ എത്തിയപ്പോൾ ഓടി രക്ഷപ്പെടുന്നതിനിടെയാണ് ഇവർക്ക് കുത്തേറ്റത്. താഴെ വീണ് വിദ്യാർത്ഥിനിയായ മലപ്പുറം സ്വദേശി മാസിദ (19) യുടെ കാലിന് പൊട്ടലുണ്ടായി. അദ്ധ്യാപകരായ മലപ്പുറം സ്വദേശികളായ യാക്കോബ്(40), സജിത (32) അബ്ദു (36), വിദ്യാർത്ഥികളായ ഹന്ന (19) ശ്രീലക്ഷ്മി (19) ജുനൈദ(19), മുഹമ്മദ് ഫാസിൽ (20), ഗോകുൽ (20), ശ്രീ രാജൻ (20), ഫർഹന(20), ശ്രീഹരി (19), മമിത (20), ഷർമ്മിള (22), അൻഫാസ് (20) എന്നിവർക്കാണ് കുത്തേറ്റത്.കുത്തേറ്റവരെ മറയൂർ സഹായ ഗിരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏറെ തേനീച്ച കൂടുകൾ ഉള്ള ഇവിടെ ആദ്യമായാണ് തേനിച്ചയുടെ കുത്ത് സഞ്ചാരികൾക്ക് ഏൽക്കുന്നത്. സഞ്ചാരികൾ അനിയന്ത്രിതമായ രീതിയിൽ ശബ്ദമുണ്ടാക്കിയതാണ് തേനിച്ചകൾ ഇളകിയെത്തിയതിന് കാരണമെന്ന് പ്രാദേശിക വാസികൾ പറഞ്ഞു..