മറയൂർ: മറയൂർ പഞ്ചായത്തിൽ ചിന്നാർ വനാതിർത്തിയിൽ കാട്ടുതീ പടർന്നു.മറയൂർ ചന്ദന ഡിവിഷന്റെയും ചിന്നാർ വന്യജീവി സങ്കേതത്തിന്റെയും അതിർത്തിയായ അഞ്ചു നാട്ടാൻ പാറയിലെ വനമേഖലയിലാണ് കാട്ടുതീ പടർന്നത്. സാമൂഹ്യ വിരുദ്ധർ തീയിട്ടതാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.മറയൂർ റേഞ്ചിലെയും ചിന്നാർ വന്യജീവി സങ്കേതത്തിലെയും 30 ലധികം വരുന്ന വനം വകുപ്പ് ജീവനക്കാരുടെ ശ്രമവും ശനിയാഴ്ച രാത്രി പെയ്ത കനത്ത മഴയും കാരണം പൂർണ്ണമായും തീയണക്കുന്നതിന് കഴിഞ്ഞു. രണ്ടാഴ്ചക്ക് മുൻപ് അഞ്ചു നാട്ടാൻ പാറയിൽ കാട്ടുതീ പടർന്നിരുന്നു. അന്ന് സമീപത്തെ ഗോത്ര വർഗ്ഗ കോളനികളിലെ കൃഷിയിടത്തിൽ നിന്നുമാണ് വനമേഖലയിലേക്ക് കാട്ടുതീ പടർന്നത്.ചിന്നാർ വന്യജീവി സങ്കേതം അസി. വാർഡൻ പി.എം.പ്രഭു, മറയൂർ റേഞ്ചിലെ സെക്ഷനൽ ഫോറസ്റ്റ് ഓഫീസർമാരായ വി.കെ.ഷൈൻ, സി.കെ.സുജിത് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്