പീരുമേട് : ഏലപ്പാറ മേമലയ്ക്കു സമീപം നിയന്ത്രണം വിട്ട കാർ കൊക്കയിലേയ്ക്കു മറിഞ്ഞു അഞ്ച് പേർക്ക് പരിക്ക്.പെരുവന്താനം നിർമലഗിരി പാലേക്കുന്നേൽ വീട്ടിൽ പി.ഒ ജോസഫ് (78), മേരി തോമസ് (65), വത്സമ്മ (61) , ജോസഫ് (51), ജോർജ് (13) എന്നിവർക്കാണ് പരിക്കേറ്റത്. കാലിന് പൊട്ടലുള്ളതിനാൽ വത്സമ്മയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഏലപ്പാറ മേമലയ്ക്കു സമീപം ഇവർ സഞ്ചരിച്ചിരുന്ന കാർ റോഡിൽ നിന്നും നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു.തിങ്കളാഴ്ച്ച വൈകുന്നേരം വൈകുന്നേരം നാലിനോടെയാണ് അപകടം.വാഹനം പൂർണമായും തകർന്നു. ഡ്രൈവർ ഉറങ്ങിപോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്ന ഉടൻ തന്നെ സ്ഥലത്തെത്തിയ യാത്രക്കാരാണ് ഇവരെ വാഹനത്തിൽ നിന്നും പുറത്തെത്തിച്ചത്. ഉടൻ തന്നെ മറ്റൊരു വാഹനത്തിൽ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പീരുമേട് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
മേമലയ്ക്ക് സമീപം നിയന്ത്രണം വിട്ട കാർ കൊക്കയിലേയ്ക്ക് മറിഞ്ഞ നിലയിൽ