കട്ടപ്പന: എസ്.എൻ.ഡി.പി.യോഗം മലനാട് യൂണിയൻ പുറ്റടി ശാഖയിലെ ശ്രീ സ്വയം പ്രഭാ ദേവി ക്ഷേത്രത്തിൽ കാർത്തിക മഹോത്സവം 29 മുതൽ മേയ് 6 വരെ നടത്തും.. ഒന്നാം ദിവസം രാവിലെ 5.45ന് ഗുരുപൂജ 6ന് മഹാഗണപതി ഹോമം 6.45 ന് ഉഷപൂജ 8, 30ന് പന്തീരടി പൂജ. 9.30ന് ബിംബ ശുദ്ധിക്രീയകൾ 10ന് പഞ്ചവിംശതി കലശപൂജ , കലശാഭിഷേകം തുടർന്ന് ഉച്ചപൂജ ശ്രീഭൂതബലി വൈകിട്ട് 6നും 7നും മദ്ധ്യേ തൃക്കൊടിയെറ്റ് , തുടർന്ന് പ്രഭാഷണം ശ്രീ നാരായണ ഗുരുദേവന്റെ ദേവീ സങ്കൽപം പുത്തോട്ട ലാലൻ തന്ത്രി. 8:30ന് അത്താഴപൂജ ശ്രീഭൂതബലി. രണ്ടാം ദിവസംപതിവ് പൂജകൾക്ക് പുറമെ 6ന് മഹാഗണപതി ഹോമം 6.30 ഉഷപൂജ. 7ന് ഗുരുപൂജ 8 ന് പന്തീരടി പൂജ 9ന് പഞ്ചഗവ്യന വകപൂജ തുടർന്ന് നവകം, പഞ്ചഗവ്യം 11ന് പ്രഭാഷണം വിഷയം ദേവീസ്തവം പ്രഭാഷക ആശ പ്രദീപ് 1ന് അന്നദാനം വൈകിട്ട് 7 ന് ഭഗവതിസേവാ അത്താഴപൂജ ശ്രീഭൂതബലി 8.30ന് നിറവ് ആദിയാർ കലാസംഘം അമര പുരയുടെ നാടൻപാട്ട് ദ്യശ്യാവിഷ്‌കാരം .മൂന്നാം ദിവസം രാവിലെ 11ന് പ്രഭാഷണം ബ്രഹ്മസ്വരൂപനായ ശ്രീ നാരായണ ഗുരു പ്രഭാഷകൻ നെടുങ്കണ്ടം വിജയ ലാൽ വൈകിട്ട് 830ന് പുറ്റടി എസ്.എൻ.കുമാരി സംഘം അവതരിപ്പിക്കുന്ന നൃത്തനിത്യങ്ങൾ .നാലാം ദിവസം രാവിലെ 11ന് പ്രഭാഷണം മായ സജീവ് വിഷയം ദീപാർപ്പണം ശതാബ്ദി കുമാരനാശാൻ വൈകിട്ട് 8.30ന് തിരുവനന്തപുരം കലാക്ഷേത്രയുടെ നൃത്തനാടകം യദുകുല നാഥൻ .അഞ്ചാം ദിവസം രാവിലെ 11ന് പ്രഭാഷണം ഷൈലജ രവീന്ദ്രൻ വിഷയം സമൂഹത്തിന്റെ സമ്പത്ത് വിദ്യായാണന്ന് ഗുരു വചനം. ആറാം ദിവസം രാവിലെ 11ന് പ്രഭാഷണം വി.എം.ശശി. കോട്ടയം വിഷയം കേരള നവോദ്ധാനവും എസ്. എൻ. ഡി. പി യോഗവും രാത്രി 8.30ന് ആലപ്പുഴ ബ്ലൂഡയമണ്ട്സ് അവതരിപ്പിക്കുന്ന ഗാനമേള .ഏഴാം ദിവസം രാവിലെ 11ന് പ്രഭാഷണം ഷിനോഷ് കോട്ടയം വിഷയം ശ്രീ നാരായണ ഗുരുദേവന്റെ അവ ദൂതകാലഘട്ടം വൈകിട്ട് 7ന് പൂമൂടൽ എട്ടാം ദിവസം രാവിലെ 11ന് പ്രഭാഷണം :കെ.എൻ.തങ്കപ്പൻ വിഷയം ശ്രീ നാരായണീയരുടെ ആത്മീയ കേന്ദ്രം ശിവഗിരി .വൈകിട്ട് 6.30ന് പുറ്റടി മില്ല് കവലയിൽ നിന്ന് ഘോഷയാത്ര ക്ഷേത്രാങ്കണത്തിലെക്ക്.8 . 30ന് ആറാട്ട്പു പാട്, തിരിച്ചെഴുന്നള്ളിപ്പ് , കലശാഭിഷേകം ,മംഗള പൂജ