ഇടുക്കി :മണ്ഡലത്തിൽ പത്ത് പോളിംഗ് സ്റ്റേഷനുകൾ വനിതകൾ നിയന്ത്രിക്കും.1305 പോളിംഗ് സ്റ്റേഷനുകളിൽ കട്ടപ്പന, തൊടുപുഴ മുനിസിപ്പാലിറ്റികളിലെ 10 ബൂത്തുകളിൽ വനിതാ പോളിംഗ് ഉദ്യോഗസ്ഥർ വോട്ടെടുപ്പ് നിയന്ത്രിക്കും. തൊടുപുഴ മുനിസിപ്പാലിറ്റിയിലെ 24ാം പോളിംഗ് ബൂത്ത് നെടുമറ്റം സർക്കാർ യു.പി സ്കൂൾ, 66ാം പോളിംഗ് ബൂത്ത് ഏഴുമുട്ടം സെന്റ്.മേരിസ് എൽ.പി സ്കൂൾ , 67ാം പോളിംഗ് ബൂത്ത് പന്നൂർ എൻ.എസ്.എസ്. യു പി സ്കൂൾ, 101ാം നമ്പർ പോളിംഗ് ബൂത്ത് തൊടുപുഴ സെന്റ്. സെബാസ്റ്റ്യൻസ് യു പി സ്കൂൾ, 150 ാം പോളിംഗ് ബൂത്ത് കരിങ്കുന്നം സർക്കാർ എൽ.പി.സ്കൂൾ എന്നിവിടങ്ങളും കട്ടപ്പന മുനിസിപ്പാലിറ്റിയിലെ 166ാം നമ്പർ പോളിംഗ് ബൂത്ത് വെള്ളയാംകുടി സെന്റ് ജെറോം എച്ച്.എസ്.എസ്., 167ാം നമ്പർ പോളിംഗ് ബൂത്ത് വെള്ളയാംകുടി സെന്റ് ജെറോം യു.പി.എസ്, 176 ാം നമ്പർ പോളിംഗ് ബൂത്ത് പുളിയൻമല കാർമൽ സി.എം.ഐ പബ്ലിക് സ്കൂൾ, 186ാം നമ്പർ പോളിംഗ് ബൂത്ത് കട്ടപ്പന സെന്റ് ജോർജ് എച്ച്.എസ്, 189ാം നമ്പർ കട്ടപ്പന സെന്റ് ജോർജ് എച്ച്.എസ് എന്നിവിടങ്ങളിലും പൂർണമായി വനിതാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരിക്കും വോട്ടെടുപ്പ് നടക്കുന്നത്.