തൊടുപുഴ: കേരളത്തിലാകെ രാഹുൽ തരംഗമുണ്ടെന്ന് കേരളകോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. ഇന്നലെ രാവിലെ തൊടുപുഴ പുറപ്പുഴ ഗവ. എൽ.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിൽ മോദി ഭരണം അവസാനിപ്പിക്കുന്നതിന് രാഹുലിന്റെ നേതൃത്വത്തിൽ യു.പി.എ സർക്കാർ സർക്കാർ അധികാരത്തിൽ വരണമെന്ന് കേരളത്തിലെ സാധാരണ ജനങ്ങൾ ആഗ്രഹിക്കുന്നു. ജനാധിപത്യവും മതേതരത്വവും സോഷ്യലിസവും ഭരണഘടനയും സംരക്ഷിക്കുന്നതിന് ബി.ജെ.പി ഭരണം അവസാനിക്കണം. ഇടുക്കിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.