വണ്ടിപ്പെരിയാർ: എഴുപതുകാരിക്ക് വോട്ടില്ല. പോളിംഗ് ബൂത്തിൽ നിന്നും പ്രധിഷേധിച്ച് മടങ്ങി.പെരിയാർ 62ാം മൈൽ വക്കച്ചൻ കോളനിയിൽ ട്രേസമ്മയാണ് വോട്ടർ പട്ടികയിൽ പേരില്ലാത്തതിൽ പ്രധിഷേധിച്ചത്.പെരിയാർ എസ്റ്റേറ്റിലെ 198ാം നമ്പർ അംഗൻവാടി ബൂത്തിലാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുൾപ്പെടെ
ട്രേസമ്മ വോട്ട് ചെയ്തത്. വോട്ട് ചെയ്യാൻ ബൂത്തിലെത്തിയപ്പോഴാണ് ലിസ്റ്റിൽ പേരില്ല എന്നറിഞ്ഞത്. ഔദ്യോഗിക ലിസ്റ്റിൽ ട്രേസമ്മയുടെ പേരിനു മുകളിൽ നീക്കം ചെയ്തു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലിസ്റ്റിൽ നിന്നും നീക്കം ചെയ്തതായി രേഖപ്പെടുത്തിയതിനാൽ വോട്ട് ചെയ്യാൻ പ്രിസൈഡിംഗ് ഓഫിസർ അനുവദിച്ചില്ല. വോട്ടർ പട്ടിക സംബന്ധിച്ച് അന്വേഷണം നടത്തിയ ബി എൽ ഒ മാർക്ക് പറ്റിയ പിഴവാണ് ട്രേസമ്മയ്ക്ക് വിനയായത്. കണ്ണിരോടെയാണ് ട്രേസമ്മ വീട്ടിലേക്കു മടങ്ങിയത്.