saraths

വണ്ടിപ്പെരിയാർ: ഇരുചക്രവാഹനം അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കൗമാരക്കാരൻ മരിച്ചു. വണ്ടിപ്പെരിയാർ ഇഞ്ചിക്കാട് വട്ടയിൽ വീട്ടിൽ പരേതനായ ശശി സുബ്രമണ്യംമേരി ദമ്പതികളുടെ മകൻ എസ്. ശരത്താ (18 )ണ് മരിച്ചത്. കഴിഞ്ഞ 18 നാണ് ശരത്ത് സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ടത്. തലയ്ക്ക് ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ദേശീയപാത 183ൽ അമ്പത്തിയേഴാംമൈലിനു സമീപത്ത് വെച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട് ഇരുചക്ര വാഹനം ദിശാ സൂചക ബോർഡിലേക്ക് ഇടിച്ചു കയറിയാണ് അപകടം . സംസ്‌ക്കാരം വീട്ടുവളപ്പിൽ നടത്തി.ഏക സഹോദരി ശ്യാമ മുകേഷ്.