നെടുങ്കണ്ടം : പാമ്പാടുംപാറയിൽ യുവാവ് പടുതാക്കുളത്തിൽ വീണ് മരിച്ചു. കോമ്പകല്ല് സുബ്രമണി മുരുകേശ്വരി ദമ്പതികളുടെ മകൻ അജിത്ത് (21) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് അപകടം . അജിത്തും സഹോദരൻ ജീവനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ കൃഷിയുടെ ആവശ്യത്തിനായി മോട്ടോർ പ്രവർത്തിപ്പിക്കുന്നതിനായി അജിത്ത് പുറത്തേയ്ക്ക് പോയതായിരുന്നു ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങി എത്താതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ പറമ്പിലെ പടുതാക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മാർട്ടം നടത്തിയ മൃതദേഹം സംസ്‌കരിച്ചു.